topbanner
Monday October 23rd, 2017 - 6:09:am
topbanner

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മുന്‍ കാമുകിയുടെ സുഹൃത്തിനെ വീട്ടില്‍ കയറി തല്ലിയ യുവാവ് അറസ്റ്റില്‍

NewsDesk
പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മുന്‍ കാമുകിയുടെ സുഹൃത്തിനെ വീട്ടില്‍ കയറി തല്ലിയ യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് മുന്‍ കാമുകിയുടെ സുഹൃത്തിനെ വീട്ടില്‍ കയറി തല്ലിയ യുവാവ് അറസ്റ്റില്‍. പുതുപ്പള്ളി എസ്.എം.ഇയിലെ ബി.എസ്.സി എം.എല്‍.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രാത്രി മര്‍ദ്ദനമേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി ഷിഹാസിനെ (22) ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ.വിശ്വനാഥന്‍ അറസ്റ്റ് ചെയ്തു. ഷിഹാസിന്റെ മുന്‍ കാമുകിയായ കരുനാഗപ്പള്ളി സ്വദേശിനിയുടെ സുഹൃത്താണ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥി. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് തെറ്റിധരിച്ചാണ് ഷിഹാസ് ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഷിഹാസും കരുനാഗപ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പുതുപ്പള്ളിയിലെ എസ്.എം.ഇ കോളേജില്‍ പഠിക്കാനെത്തിയ ശേഷം പെണ്‍കുട്ടി തന്നോടു അടുപ്പം കാണിക്കുന്നില്ലെന്നു ഷിഹാസിനു പരാതിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായും പോലീസ് പറയുന്നു.

തുടര്‍ന്ന് ഷിഹാസ് അന്വേഷിച്ചപ്പോള്‍ ദാനിയേലും പെണ്‍കുട്ടിയും സുഹൃത്തുക്കളാണെന്നു കണ്ടെത്തി. കാമുകിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു പിന്നില്‍ ദാനിയേലാണെന്നു ഷിഹാസ് തെറ്റിധരിക്കുകയും ചെയ്തു. ഇതേച്ചൊല്ലി ഷിഹാസും ദാനിയേലും തമ്മില്‍ ഫോണില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

എസ്.എം.ഇ വിദ്യാര്‍ഥികളായ ദാനിയേലും സുഹൃത്തുക്കളും തലപ്പാടിക്കു സമീപത്തെ വാടക വീട്ടിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഷിഹാസും സുഹൃത്തുക്കളും ദാനിയേലിനെ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദാനിയേലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഷിഹാസ് അടക്കം എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റിലായ ഷിഹാസിനെ കോടതിയില്‍ ഹാജരാക്കി.

Read more topics: kottayam, arrest,
English summary
prema nayrashyam yuvaavinu mardhanam
topbanner topbanner

More News from this section

Subscribe by Email