Monday April 22nd, 2019 - 12:26:am
topbanner
topbanner

വയറ്റില്‍ വച്ചു കുഞ്ഞ് മരിച്ചത് പോലും തിരിച്ചറിയാത്ത ഡോക്ടര്‍ ഗര്‍ഭിണിയെ അഭിനയക്കാരിയാക്കി; കാഞ്ഞങ്ങാട് ആശുപത്രി അനാസ്ഥയില്‍ ഗര്‍ഭിണി മരിച്ചു

suji
വയറ്റില്‍ വച്ചു കുഞ്ഞ് മരിച്ചത് പോലും തിരിച്ചറിയാത്ത ഡോക്ടര്‍ ഗര്‍ഭിണിയെ അഭിനയക്കാരിയാക്കി; കാഞ്ഞങ്ങാട് ആശുപത്രി അനാസ്ഥയില്‍ ഗര്‍ഭിണി മരിച്ചു

ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയാല്‍ തങ്ങളുടെ ജീവന്‍ ഡോക്ടര്‍മാര്‍ സംരക്ഷിക്കുമെന്ന വിശ്വാസമാണ് ഓരോ ഡോക്ടറുടെയും ശക്തി. അത് തടസ്സപ്പെടുന്നിടത്ത് വിശ്വാസവും തകരുന്നു. തങ്ങളുടെ മുന്നിലെത്തുന്ന രോഗിയുടെ അവസ്ഥകള്‍ തിരിച്ചറിഞ്ഞ് സഹായിക്കുന്ന കര്‍മ്മത്തിന് പകരം അവരെ പരിഹസിക്കാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയാല്‍ നഷ്ടമാകുന്നത് മറ്റാരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ടവരാണ്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമില്‍ മരിച്ച ഗര്‍ഭിണിയുടെ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടര്‍ വെറും അഭിനയമായി പുച്ഛിച്ച് തള്ളിയെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.

ആശയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് യഥാര്‍ത്ഥത്തില്‍ മരിച്ചിരുന്നെങ്കിലും ഛര്‍ദ്ദിയും ക്ഷീണവുമെല്ലാം അഭിനയമാണെന്ന് കുറ്റപ്പെടുത്താനായിരുന്നു അധികൃതരുടെ തിടുക്കം. കുഞ്ഞ് മരിച്ച് ആരോഗ്യസ്ഥിതി വഷളായ ആശയും പിന്നീട് മരിച്ചതോടെ ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥ വിവാദമായകുകയാണ്. ഇതിനിടെയാണ് ബന്ധുവായ മനീഷ് തമ്പാന്‍ സംഭവങ്ങളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ആശചേച്ചി മരിച്ചതിന്റെ ദുഃഖവും, രോഷവും അടക്കാന്‍ കഴിയാതെ മനീഷ് എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

മനീഷിന്റെ കുറിപ്പ്:

*കണ്ണീരില്‍ കുതിര്‍ന്ന ദിനം..*??
ആദരാജ്ഞലികള്‍ പൊന്നുമോളെ..
*കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കില്‍ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവര്‍ പ്രമുഖര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതി..
ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം കരുതുന്ന ഡോക്ടര്‍മാരുടെ അശ്രദ്ധ കാരണം ഞങ്ങള്‍ക്ക് നഷ്ടമായത്... എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്...

ആശേച്ചി ഞങ്ങള്‍ക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല... കൂടെ പിറന്ന പെങ്ങള്‍, ഏട്ടത്തി 'അമ്മ, ബെസ്‌ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങള്‍ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാര്‍ത്തിക് (കണ്ണന്‍) ന്റെ പെറ്റമ്മയെ ആണ്....

ഒന്ന് മനസിലാക്കുക
നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായിരുന്ന ആശയെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നു. ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറെ കണ്ട് കാര്യം സൂചിപ്പിച്ചു. അപ്പോള്‍ ഡോക്ടര്‍ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങള്‍ കൂട്ട് നിക്കരുതെന്ന്. രോഗിയുടെ ദയനീയമായുള്ള കരച്ചില്‍ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്‌സിനെയും ഡോക്റ്റര്‍ മറ്റുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും പുച്ഛിച്ച് തള്ളുകമാത്രമാണ് ചെയ്തത്.

രോഗിയുടെ അവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും ഡോക്ടര്‍ വേണ്ട വിധത്തില്‍ കണ്ട് ചികിത്സ നല്‍കുന്നില്ലന്ന് ബന്ധുക്കള്‍ക്ക് മനസിലായപ്പോള്‍,18.3.2018 വൈകുന്നേരം ബന്ധുക്കള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു. അവിടെയുള്ള ഡോക്ടര്‍മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങള്‍ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും, ബോഡി മുഴുവന്‍ ഇന്‍ഫെക്‌ഷെന്‍ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാന്‍ ഒരു ശതമാനമേ ചാന്‍സുള്ളൂ എന്നും പറയുന്നു. ഗര്‍ഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ, അല്ലെങ്കില്‍ അത് തിരിച്ചറിയാനോ ഗര്‍ഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകള്‍ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ്ഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവന്‍ കൊണ്ട് പന്താടി.

ഭൂ മാഫിയയുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന *വാസു ഡോക്ടറെയും,രൂപ പൈയെയും* പോലുള്ളവര്‍ക്ക് ഇത് മനസിലാക്കണമെന്നില്ല... നിങ്ങളുടെ മേല്‍ വിശ്വാസം അര്‍പ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകര്‍ന്നടിഞ്ഞത്.....

പണത്തിനോടുള്ള ആര്‍ത്തി മൂത്ത് നിങ്ങള്‍ കാട്ടികൂട്ടുന്ന ഈ ചെയ്തികള്‍ക്ക് എല്ലാറ്റിനും മുകളില്‍ പരമകാരുണികനായ സര്‍വ്വശക്തന്റെ മുന്നില്‍ മറുപടി പറയേണ്ട ഒരു ദിനം വരും.....

*ആ കാലം വിദൂരമല്ല..*

*ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മല്‍ ദീപ നഴ്‌സിംഗ് ഹോമില്‍ ചികിത്സ തേടി പോകരുത്.*

ആദരാജ്ഞലികള്‍ പൊന്നുമോളെ....

 

English summary
pregnant women died in kanjangad hospital
topbanner

More News from this section

Subscribe by Email