Wednesday November 21st, 2018 - 10:16:am
topbanner

5 മാസം ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍; ആശുപത്രിയിലെത്തിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി

NewsDesk
5 മാസം ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍; ആശുപത്രിയിലെത്തിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി

കാസര്‍കോട്: അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചശേഷം ഭര്‍തൃവീട്ടുകാര്‍ മുങ്ങി. മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി സഫിയ ദമ്പതികളുടെ മകള്‍ ഫായിസയാണ് മരിച്ചത്.

തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്ന കമ്പാറിലെ സാദിഖിന്റെ ഭാര്യ ഫായിസ. ഫായിസയെ തൂങ്ങിയനിലയില്‍ കണ്ടെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇവര്‍ ഫായിസയുടെ വീട്ടുകാരെ വിവരം അറിയിച്ചശേഷം ആശുപത്രിയില്‍ നിന്നും പോവുകയായിരുന്നു.

ഫായിസയെ സുഖമില്ലാതെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും പെട്ടെന്ന് എത്തണമെന്നും യുവതിയുടെ വീട്ടുകാരെ ഭര്‍തൃവീട്ടുകാര്‍ അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ഭര്‍ത്താവും വീട്ടുകാരും ആശുപത്രിയില്‍ നിന്നും സ്ഥലം വിട്ടിരുന്നു. ഡോക്ടറോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആശുപത്രിയിലെത്തും മുമ്പ് തന്നെ യുവതി മരിച്ചതായി അറിയിച്ചത്.

സ്ത്രീധനം ആവശ്യപ്പെട്ട് ഫായിസയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചുവന്നിരുന്നതായി യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യുവതിയുടെ വീട്ടുകാര്‍. നാലു വയസുള്ള ഫാത്വിഖ്, രണ്ടു വയസുള്ള ഫാരിഖ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഷരീഫ, മുഹ് യുദ്ദീന്‍, ഖായിസ.

Read more topics: pregnant, woman, kasaragod
English summary
pregnant woman found dead in kasaragod
topbanner

More News from this section

Subscribe by Email