Friday September 21st, 2018 - 12:05:am
topbanner
Breaking News

സലാലയിലെ കൊലപാതകം; മകളെ പ്രസവത്തിനായി കാത്തിരുന്ന വീട്ടിലെത്തിയത് ദു:ഖ വാര്‍ത്ത

NewsDesk
സലാലയിലെ കൊലപാതകം; മകളെ പ്രസവത്തിനായി കാത്തിരുന്ന വീട്ടിലെത്തിയത് ദു:ഖ വാര്‍ത്ത

അങ്കമാലി: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടവിവരം വിശ്വസിക്കാനാന്‍ കഴിയുന്നില്ല ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും. ആദ്യ പ്രസവത്തിനായി മകള്‍ നാട്ടിലെത്തുന്നതും കാത്തിരിക്കുകയായിരിന്നു കറുകുറ്റിയിലെ ചിക്കുവിന്റെ അമ്മയും അച്ഛനും.

മകളുടെ മരണവാര്‍ത്തയറിഞ്ഞു തളര്‍ന്നുവീണ ഇരുവരും ഇതുവരെ എഴുന്നേറ്റിട്ടില്ല. ഗര്‍ഭിണിയായതോടെ എല്ലാ ദിവസവും ഡ്യൂട്ടിക്കു പോകും മുന്‍പു ചിക്കു വീട്ടിലേക്കു വിളിച്ചിരുന്നു. കഴിഞ്ഞദിവസം മകളുടെ പതിവു വിളി വരാത്തപ്പോള്‍ തന്നെ സാബി ആധിയിലായിരുന്നു, പിന്നാലെ ദുരന്തവാര്‍ത്തയുമെത്തി.

മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ പ്ലയര്‍ കൂടിയായ ചിക്കുവിന്റെ മരണവാര്‍ത്തു സുഹൃത്തുക്കളെയും ഞെട്ടിച്ചു. ലിറ്റില്‍ ഫ് ലവര്‍ ആശുപത്രിയില്‍ നഴ്‌സിങ് പഠിച്ചയുടന്‍ ഒമാനിലെ സലാലയില്‍ ചിക്കുവിന് ജോലി ലഭിച്ചിരുന്നു.

അവിടെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണു സഹപ്രവര്‍ത്തകന്‍ ലിന്‍സനെ പരിചയപ്പെട്ടതും കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരായതും. ഒരാഴ്ച കഴിഞ്ഞ് ഒമാനിലേക്കു പോയ ദമ്പതികളില്‍ ഇനി മടങ്ങിയെത്തുന്നതു ലിന്‍സന്‍ മാത്രം. ജീവിച്ചു കൊതിതീരും മുന്‍പെ വിധി ചിക്കുവിനെ തട്ടിയെടുത്തു.

ആശുപത്രിക്ക് അടുത്തുള്ള ഫ് ളാറ്റിലാണ് ഇരുവരും താമസിക്കുന്നത്. പാക്കിസ്ഥാനികള്‍ കൂടുതല്‍ ഉള്ളതിനാല്‍ സുരക്ഷിതമില്ലെന്നു പറഞ്ഞു പുതിയ ഫ് ളാറ്റിലേക്കു മാറിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ.

ലിന്‍സന്റെ അനിയന്‍ ലിജുവും പിതാവ് തോമസ് ജോസഫിന്റെ സഹോദരന്റെ മക്കളും ഒമാനിലാണു ജോലി നോക്കുന്നത് ഇവരാണു വിവരം ലിന്‍സന്റെ വീട്ടില്‍ അറിയിച്ചത്.

പിന്‍വാതിലിലൂടെ നേടുന്ന അധികാരം; പഴയ ഡയലോഗുമായി സുരേഷ് ഗോപിക്ക് പരിഹാസം

Read more topics: Pregnant, Kerala, nurse, death, Oman
English summary
Pregnant Kerala nurse stabbed to death in Oman
topbanner

More News from this section

Subscribe by Email