Wednesday October 17th, 2018 - 11:30:am
topbanner
Breaking News

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

suji
ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. യുവതികള്‍ പോയാല്‍ ശബരിമലയിലേക്ക് താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English summary
prayar gopalakrishnan about sabarimala issue
topbanner

More News from this section

Subscribe by Email