Friday April 26th, 2019 - 1:37:am
topbanner
topbanner

അച്ഛന്‍ എന്നു വിളിച്ചത് ഒരാളെ മാത്രം, അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

RA
അച്ഛന്‍ എന്നു വിളിച്ചത് ഒരാളെ മാത്രം, അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ബിജെപി ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായി പ്രയാര്‍ ഗോപാലകൃഷ്ണൻ താൻ ബിജെപിലേക്ക് പോകുമെന്ന വാർത്ത തള്ളി രം​ഗത്ത് എത്തിയിരിക്കുകയാണ്.

താന്‍ ഒരാളെ മാത്രമാണ് അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂവെന്നും അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് നേതാവിന്റെ കുറിപ്പ്. 'ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല... എന്തായാലും ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ.... അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരം...' പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്. എന്നാല്‍ പത്തനംതിട്ട മണ്ഡലം ഒഴിച്ചുള്ള മണ്ഡലങ്ങളാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

English summary
prayar gopala krishnan response bjp issue
topbanner

More News from this section

Subscribe by Email