Thursday November 22nd, 2018 - 12:19:am
topbanner

കോടികളുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പ് : മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി

NewsDesk
കോടികളുടെ പ്രവാസി ക്ഷേമനിധി തട്ടിപ്പ് : മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധി തട്ടിപ്പ് കേസിലെ മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. പറശിനിക്കടവിലെ നടക്കല്‍ കൃഷ്ണനാണ്(54) ഇന്ന് വൈകുന്നേരം നാലോടെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പോലീസ് കൃഷ്ണനുവേണ്ടി വ്യാപക തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നാടകീയമായ കീഴടങ്ങല്‍.

കേസിലെ മറ്റൊരു പ്രതിയായ കവിത രാജീവനും കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. കവിതയുടെ കാറും വിദേശത്തേക്ക് കടക്കുന്നതിനായി തയ്യാറാക്കിയ രേഖകളും ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ കവിതയുടെ ബന്ധുക്കളുഡടെ മൊബൈല്‍ ഫോണ്‍ സൈബര്‍സെല്‍ മുഖേന നിരീക്ഷിച്ചാണ് പോലീസ് കോഴിക്കോട് മുക്കത്ത് എത്തിയത്. മുക്കം എന്‍ ഐടിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ട കെഎല്‍ 59 എല്‍ 7172 നമ്പര്‍ മാരുതി ആള്‍ട്ടോ 800 കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു യാത്രാരേഖകള്‍. pravasi kshemanidhi cheating case taliparamba
തളിപ്പറമ്പ് സ്റ്റാര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം പോഷകസംഘടയായ കേരളാ പ്രവാസി സംഘത്തിന്റെ തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമനിധി സര്‍വീസ് സെന്ററിന്റെ മറവിലാണ് ഒരു കോടിയിലേറെ തുകയുടെ തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. സിപിഎം പറശിനിക്കടവ് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന കൃഷ്ണനെ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ സ്താനത്തുനിന്ന് നീക്കുകയും സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

പ്രവാസികളും ബന്ധുക്കളും ക്ഷേമനിധിയിലേക്ക് അയച്ച പണം ബാങ്കില്‍ അടക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഇരുന്നൂറിലേറെ പേര്‍ ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയും ആക്ഷന്‍ കമ്മറ്റി കൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത കൃഷ്ണനെ കസ്റ്റഡില്‍ ലഭിക്കാനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്‌ഐ കെ.ദിനേശന്‍ അറിയിച്ചു

English summary
pravasi kshemanidhi cheating case taliparamba krishnan parasini arrested
topbanner

More News from this section

Subscribe by Email