Tuesday September 25th, 2018 - 6:50:am
topbanner

ജി സുധാകരനും പ്രതിഭാ ഹരിയും തമ്മിലെന്ത്?; പാര്‍ട്ടി പരിപാടികളില്‍ അപ്രഖ്യാപിത വിലക്ക്

NewsDesk
ജി സുധാകരനും പ്രതിഭാ ഹരിയും തമ്മിലെന്ത്?; പാര്‍ട്ടി പരിപാടികളില്‍ അപ്രഖ്യാപിത വിലക്ക്

ആലപ്പുഴ: മന്ത്രി ജി സുധാകരനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ പ്രതിഭാ ഹരി എംഎല്‍എയ്ക്ക് അപ്രഖ്യാപിത വിലക്കെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ പാര്‍ട്ടി പരിപാടികളില്‍ അവര്‍ക്ക് ഇപ്പോള്‍ ക്ഷണമില്ല. അവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാനേതൃത്വം വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ആദ്യകാല മലയാളനോവലിലെ സ്ത്രീലമ്പടനായ കഥാപാത്രത്തെ പാര്‍ട്ടിയിലെ ഒരു നേതാവെന്നു സംശയിക്കും വിധം പ്രതിഭാ ഹരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനുശേഷമാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഭ ഒറ്റപ്പെട്ടത്.

ജില്ലയില്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പരിപാടികളില്‍ പ്രതിഭാഹരിയെ കാണാറില്ല. കായംകുളത്ത് ശനിയാഴ്ച ആരംഭിച്ച കെ.എസ്.ടി.എയുടെ ജില്ലാ സമ്മേളനത്തിലും അവര്‍ ഒഴിവാക്കപ്പെട്ടു.

എന്നാല്‍, മണ്ഡലത്തിലെ പൊതു പരിപാടികളില്‍ താന്‍ സക്രിയമാണെന്നാണ് പ്രതിഭാഹരിയുടെ നിലപാട്. തന്നെ പാര്‍ട്ടി ഒഴിവാക്കുന്നതായി തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.എം.എല്‍.എ. ആയി അധികമാകും മുമ്പുതന്നെ പ്രതിഭയെ ഏരിയാകമ്മിറ്റി അംഗത്വത്തില്‍ നിന്നു ഒഴിവാക്കിയിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. കായംകുളം എം.എല്‍.എ.ആയതോടെ പ്രവര്‍ത്തനം അവിടേക്കുമാറിയതിനാലാണ് മാറ്റുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ ഇവരുടെ പെരുമാറ്റം പാര്‍ട്ടി നേതാവിനു ചേരുന്നതായില്ലെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ പ്രതിഭ വിസമ്മതിച്ചതാണ് നേതൃത്വം ഗൗരവമായി കാണുന്നത്. പ്രോട്ടോകോള്‍ വിഷയത്തിലുള്ള എതിര്‍പ്പിന്റെ ഭാഗമായിരുന്നുവത്രേ ഇത്.

English summary
prathibha hari g sudhakaran issue in alappuzha cpm
topbanner

More News from this section

Subscribe by Email