Thursday August 16th, 2018 - 7:20:pm
topbanner

അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് കലക്ടര്‍ ബ്രോ തെറിച്ചു

Jikku Joseph
അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് കലക്ടര്‍ ബ്രോ തെറിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്തിനെ ഒഴിവാക്കി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല.

മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പ്രശാന്ത് നായര്‍ ചുമതലയേറ്റത്. ചുമതലയേല്‍ക്കുന്ന സമയത്ത് തന്നെ പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.

കോഴിക്കോട് മുന്‍ കളക്ടറായിരുന്ന എന്‍.പ്രശാന്ത് കോഴിക്കോട് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം.കെ രാഘവനെതിരെ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.

പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണന്താനം പഴ്സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നു. കണ്ണന്താനത്തിന്റെ സമ്മതമില്ലാതെ പ്രശാന്ത് വിദേശയാത്ര നടത്തിയതാണു പ്രകോപനത്തിനു കാരണമായതെന്നാണ് വിവരം. ജൂനിയര്‍ ഓഫീസറായ പ്രശാന്തിനെ കണ്ണന്താനം പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കണ്ണന്താനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളും അദ്ദേഹം ഇട്ടിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ.

സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.

English summary
prasanth nair removed as private secretary alphons kannanthanam
topbanner

More News from this section

Subscribe by Email