Saturday March 23rd, 2019 - 2:34:pm
topbanner
topbanner

വൈദികർക്കെരായ പീഡനകേസിൽ ആശങ്ക രേഖപ്പെടുത്തി കാതോലിക്കാ ബാവായുടെ ഇടയലേഖനം : വൈദീകരും ദയറാകളിലെയും കന്യാസ്ത്രി മഠങ്ങളിലെയും അംഗങ്ങള്‍ തങ്ങളുടെ ക്രൈസ്തവ സാക്ഷ്യം നിറവേറ്റണം

NewsDesk
വൈദികർക്കെരായ പീഡനകേസിൽ ആശങ്ക രേഖപ്പെടുത്തി കാതോലിക്കാ ബാവായുടെ ഇടയലേഖനം : വൈദീകരും ദയറാകളിലെയും കന്യാസ്ത്രി മഠങ്ങളിലെയും അംഗങ്ങള്‍ തങ്ങളുടെ ക്രൈസ്തവ സാക്ഷ്യം നിറവേറ്റണം

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡന കേസില്‍ ആശങ്ക രേഖപ്പെടുത്തി വൈദീകര്‍ക്കും വിശ്വാസികള്‍ക്കുമായി കാതോലിക ബാവയുടെ ഇടയലേഖനം. വൈദികര്‍ക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്നും പറയുന്നുണ്ട്.

ചെറിയൊരു വിഭാഗം വൈദീകര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് സഭകളും വിശ്വാസികളും മുഴുവനും മറുപടി പറയേണ്ടി വരുന്നതിനെതിരെയും സഭയെ മൊത്തത്തില്‍ തേജോവധം ചെയ്യുന്നതിനുമെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭാതലവനായ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവ രംഗത്ത് വന്നിരിക്കുന്നത്. സഭയിലെ വൈദികര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ദുഃഖമുണ്ടാക്കിയെന്നും ഏറെ ഹ്യദയഭാരത്തോടെയാണ് താന്‍ ഇത് എഴുതുന്നതെന്നും പറഞ്ഞാണ് രണ്ടു പേജുള്ള ഇടയലേഖനം തുടങ്ങുന്നത്.

പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ മാതൃക പിന്തുടരണമെന്നും ബാവ സഭയിലെ വിശ്വാസ സമൂഹത്തോട് ഇടയലേഖനത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. ആരോപണവിധേയരായ വൈദികരെ അന്വേഷണ വിധേയമായി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സഭ സ്വീകരിക്കില്ല. കര്‍ശനമായ ശിക്ഷണനടപടി അവര്‍ക്കെതിരെ കൈക്കൊള്ളുമെന്നുംഇടയലേഖനത്തിലൂടെ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.

വിശുദ്ധകുമ്പസാരം പോലെയുള്ള കൂദാശകളെ ലാഘവപ്പെടുത്തുന്നതിന് ഇടയാക്കരുത്. ദൈവവിശുദ്ധിയോടുകൂടി അവ അനുഷ്ഠിക്കണമെന്നും എന്നാല്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ സഭയ്ക്ക് മോശകരമായി ഭവിക്കുന്ന രീതിയില്‍ മാത്രം ചിലര്‍ ഇതിനെ പ്രചരിപ്പിക്കുന്നുവെന്നും പറയുന്നു. വൈദികര്‍ പ്രാര്‍ത്ഥനാ നിഷ്ഠയോടെ സഭയുടെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ppries peedanam catholica bava idayalekhanam

കുമ്പസാരം പോലുള്ള സഭാ രീതികളില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടും ബാവ വ്യക്തമാക്കുന്നുണ്ട്. പരമ്പരാഗതമായ ആചാരങ്ങളെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലാഘവത്തോടെ കാണരുതെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ഇടവകകളിലും സമൂഹത്തിലും തങ്ങളുടെ ഉത്തമസാക്ഷ്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ മേല്പ്പട്ടക്കാരും (മെത്രാപ്പോലീത്താമാര്‍)വൈദീകര്‍ക്കും വിശ്വാസികളികള്‍ക്കും കടമയുണ്ടന്ന് ഓര്‍മിപ്പിക്കപ്പെടുന്നു.സഭയിലെ എല്ലാ വൈദികസ്ഥാനികളും ദയറാകളിലെയും കന്യാസ്ത്രീമഠങ്ങളിലെയും അംഗങ്ങള്‍ തങ്ങളുടെ കൈസ്ത്രവ സാക്ഷ്യം നിറവേറ്റുവാന്‍ പ്രാര്‍ത്ഥനയോടെ പരിശ്രമിക്കണമെന്ന് സ്‌നേഹപൂര്‍വ്വം പ്രബോധിപ്പിക്കുന്നുവെന്ന് എടുത്ത് പറയുന്നുണ്ട്.

നിങ്ങളുടെ സ്‌നേഹം നിര്‍വ്യാജം ആയിരിക്കട്ടെ ,തീയതിനെ വെറുത്ത് നല്ലതിനോട് പറ്റിക്കൊള്‍വിന്‍,സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ട് ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വീന്‍. കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍, പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ഇപ്പോഴുള്ള വേദനകള്‍ താല്ക്കാലികമാകുന്നു എന്നു പറഞ്ഞാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.

രഹസ്യമാക്കി വച്ചിരുന്ന ഇടയലേഖനം പുറത്തായതില്‍ സഭയ്ക്ക് ആശങ്ക ഉണ്ട്. പള്ളികളിള്‍ വായിക്കുന്നതിന് മുന്‍പ് ഇടയലേഖനം ഫ്‌ളാഷ് ആയിതിനാല്‍ ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.ഇരയായ സ്ത്രീയോട് സഹതപിക്കാനോ , അവരെ കുറിച്ച് പരാമര്‍ശിക്കാനോ തയ്യാറായില്ലന്നുള്ളതാണ് പ്രധാന വിമര്‍ശനം.

ഞായറാഴ്ച പള്ളികളില്‍ വായിക്കും.ഇതിനിടയില്‍ സഭയിലെ പല വൈദീകര്‍ക്കും കല്പന ലഭിച്ചിട്ടില്ലന്നും മാധ്യമങ്ങളില്‍ കൂടിയുള്ള അറിവ് മാത്രമെ ഉള്ളൂ എന്നും പറയുന്നു.

ppries peedanam catholica bava idayalekhanam

Read more topics: priest, rape case, bava, idayalekhanam,
English summary
pries peedanam catholica bava idayalekhanam
topbanner

More News from this section

Subscribe by Email