Sunday September 23rd, 2018 - 8:26:pm
topbanner

ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

NewsDesk
ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

കൊല്ലം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ താനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ പിപി തങ്കച്ചന്‍.

പിപി തങ്കച്ചനാണ് ജിഷയുടെ പിതാവെന്ന രീതിയില്‍ കഴിഞ്ഞദിവസം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു. ജിഷയുടെ അമ്മ തങ്കച്ചന്റെ വീട്ടില്‍ വര്‍ഷങ്ങളായി ജോലിക്കാരിയായിരുന്നു. ജിഷ സ്വത്തിന്റെ ഭാഗം ചോദിച്ചതാണ് കൊലപാതകത്തിനിടയാക്കിയത്. മൃതദേഹം ദഹിപ്പിച്ചത് ഡിഎന്‍എ പരിശോധന നടത്താതിരിക്കാനാണെന്നും ജോമോന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ല. ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ഇരുപതുകൊല്ലം ജോലിക്ക് നിന്നു എന്ന് പറയുന്നതും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തില്‍ ആദ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു.

പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പം ഒരു ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

 ജിഷ ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ മകളോ? സ്വത്തു ചോദിച്ചതിന് കൊലപ്പെടുത്തി?

പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

English summary
pp thankachan link with perumbavoor jisha murder case
topbanner

More News from this section

Subscribe by Email