Tuesday September 25th, 2018 - 12:45:pm
topbanner

ചര്‍ച്ച പരാജയം; വിലകുറയ്ക്കാനാവില്ലെന്ന് വ്യാപാരികള്‍, കോഴിക്കടകള്‍ അടച്ചിടും

Jikku Joseph
ചര്‍ച്ച പരാജയം; വിലകുറയ്ക്കാനാവില്ലെന്ന് വ്യാപാരികള്‍, കോഴിക്കടകള്‍ അടച്ചിടും

ആലപ്പുഴ: ഇറച്ചിക്കോഴി വിലകുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിലകുറയ്ക്കാനാവില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു.

ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകാന്‍ ആവില്ലെന്നും ഫെഡറഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ ആലപ്പുഴ റസ്റ്റ് ഹൗസില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ജി.എസ്.ടി യില്‍ ഇറച്ചിക്കോഴി ഉള്‍പ്പെടാത്തതിനാലാണ് സര്‍ക്കാര്‍ വില കുറച്ചത്. ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.

English summary
poultry distributes on strike
topbanner

More News from this section

Subscribe by Email