Tuesday November 13th, 2018 - 12:25:pm
topbanner

പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കുന്ന മുല്ലപ്പള്ളി വേണോ തലപ്പത്ത്?; പ്രവര്‍ത്തകരുടെ വികാരം അറിയാവുന്ന നേതാവ് വരട്ടെയെന്ന് വടകരയില്‍ പോസ്റ്ററുകള്‍

Jikku Joseph
പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കുന്ന മുല്ലപ്പള്ളി വേണോ തലപ്പത്ത്?; പ്രവര്‍ത്തകരുടെ വികാരം അറിയാവുന്ന നേതാവ് വരട്ടെയെന്ന് വടകരയില്‍ പോസ്റ്ററുകള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇന്ന് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാഭവന് മുന്നിലാണ് മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ഡി.സി.സി ഓഫീസിനു മുന്നിലും മുല്ലപ്പള്ളിയെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വടകരയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ വടകര പാര്‍ലമെന്റ് യു.ഡി.എഫിന് നഷ്ടമാകുമെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി എ.ഐ.സി.സി പ്രവര്‍ത്തിക്കണമെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത് കാണാം.

പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കുന്ന മുല്ലപ്പള്ളി വേണോ തലപ്പത്തെന്നും പോസ്റ്ററില്‍ കാണാം. മുല്ലപ്പള്ളി രാമചന്ദ്രനെ വടകരക്കാര്‍ക്കു വേണമെന്നും കെ.പി.സി.സി പ്രസിഡന്റായി പ്രവര്‍ത്തകരുടെ വികാരം അറിയാവുന്ന നേതാവ് വരട്ടെ എന്നും വടകരയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കാണാം.

കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാണ് ഇതിന് പിന്നാലെയാണ് ഇന്ന് അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സി അഴിച്ചുപണിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളിക്കാണ് സാധ്യതയെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണു ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍, ഇന്നലെ വന്ന പോസ്റ്ററുകളില്‍ മുങ്ങുന്ന കപ്പലിനു ഓട്ടയിടുന്നതു പോലെയായിരിക്കും മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കിയാല്‍ സംഭവിക്കുക എന്നാണു എഴുതിയിരുന്നത്. പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ടായിരുന്നു. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെടുന്നു.

English summary
poster in vadakara about mullappally ramachandran
topbanner

More News from this section

Subscribe by Email