Monday September 24th, 2018 - 1:51:am
topbanner

നടന്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അരൂരില്‍ പോസ്റ്റര്‍

NewsDesk
നടന്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അരൂരില്‍ പോസ്റ്റര്‍

തുറവൂര്‍: നടന്‍ സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുന്നത് എതിര്‍ത്ത് ആലപ്പുഴയിലെ അരൂരില്‍ പോസ്റ്റര്‍. സിനിമാക്കാരെ സിനിമയിലേയ്ക്കയക്കുക എന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്.

സിദ്ദിക്ക് ഗോ ബാക്ക്. അരൂരില്‍ നിന്നുള്ള സ്ഥാനാര്‍ഥി മതിയെന്നു തുടങ്ങിയ വാക്യങ്ങളാണ് പൗരസമിതിയുടെ പേരില്‍ ഇന്നലെ ഇറക്കിയ വാള്‍ പോസ്റ്റിലുള്ളത്. അരൂര്‍ നിയോജകമ ണ്ഡലത്തിലെ ഒട്ടുമിക്കപ്രദേശങ്ങളിലും ഇത്തരത്തിലുള്ള വാള്‍ പോസ്റ്റ് ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തെ നിയമസഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം വാള്‍ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എ.എം. ആരിഫ് 15,000ത്തില്‍പരം വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. ഇത്തവണ ഇവിടെ സിദ്ദിഖ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

'എന്നു നിന്റെ മൊയ്തീന്‍' തന്റെയാണെന്നു രമേഷ് നാരായണന്‍

മലപ്പുറം; പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഉമ്മയും രണ്ട് യുവാക്കളും പിടിയില്‍

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

English summary
assembly election; poster against actor siddique
topbanner

More News from this section

Subscribe by Email