Friday September 21st, 2018 - 3:57:pm
topbanner
Breaking News

രോഗികള്‍ക്ക് ആശ്വാസമായി മൊബൈല്‍ മണി എക്സ്ചേഞ്ച്

rajani
രോഗികള്‍ക്ക് ആശ്വാസമായി മൊബൈല്‍ മണി എക്സ്ചേഞ്ച്

കോട്ടയം: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് അസാധുവാക്കലില്‍ രോഗികള്‍ക്ക് ആശ്വാസമായി തപാല്‍വകുപ്പിന്റെ മൊബൈല്‍ മണി എക്സ്ചേഞ്ച്.രോഗികള്‍ക്കരികിലെത്തി അസാധു നോട്ടുകള്‍ മാറ്റിനല്‍കുന്ന മൊബൈല്‍ മണി എക്സ്ചേഞ്ച് പദ്ധതിക്കു കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ തുടക്കം കുറിച്ചു.

ആശുപത്രികളിലെത്തി 4500 രൂപ വരെയുള്ള പഴയ നോട്ടുകള്‍ മാറ്റി നല്‍കുക വഴി രോഗക്കിടക്കയിലുള്ളവര്‍ക്ക് കൈത്താങ്ങാകുകയാണ് തപാല്‍ വകുപ്പ്. 4500 രൂപയ്ക്കു മുകളില്‍ മാറ്റിയെടുക്കേണ്ടവര്‍ക്ക് പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്.

പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണു കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്സിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മണി എക്സ്ചേഞ്ചുമായി എത്തിയത്. കൂടുതല്‍ ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും അലക്സിന്‍ ജോര്‍ജ് പറഞ്ഞു.

Read more topics: post, office, money, exchange
English summary
post office money exchange
topbanner

More News from this section

Subscribe by Email