Wednesday November 14th, 2018 - 1:53:am
topbanner

പോപ്പുലര്‍ ഫ്രണ്ടിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി

rajani v
പോപ്പുലര്‍ ഫ്രണ്ടിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ പ്രമുഖ മാധ്യമം പുറത്ത് വിട്ടിരുന്നു.

രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്.

 

 

Read more topics: popular friend, visal check, dgp
English summary
popular friend visal check dgp
topbanner

More News from this section

Subscribe by Email