Tuesday February 19th, 2019 - 8:42:pm
topbanner

കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടത് പള്‍സര്‍ സുനിയോ? പോലീസ് കാര്‍ പരിശോധിച്ചു

NewsDesk
കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടത് പള്‍സര്‍ സുനിയോ? പോലീസ് കാര്‍ പരിശോധിച്ചു

ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തവെ പമ്പ്കവലയ്ക്കുസമീപം ഇയാളെ കണ്ടതായി അഭ്യൂഹം.

പമ്പ്കവല സാന്റോ കോംപ്ലക്‌സിന് സമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇവിടെ ലാന്‍സര്‍ കാര്‍ നിര്‍ത്തി രണ്ടുപേര്‍ ഉടന്‍ പുറത്തിറങ്ങി സമീപത്തെ മതില്‍ ചാടി ഓടുകയായിരുന്നു.

പോലീസ് സമീപത്തുണ്ടായിരുന്നവരെ കാണിച്ച സുനിയുടെ ഫോട്ടോയ്ക്ക് രക്ഷപ്പെട്ടവരില്‍ ഒരാളുമായി സാദൃശ്യം തോന്നിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കാര്‍ വിശദമായി പരിശോധിച്ചു. കാറില്‍നിന്ന് കുറച്ച് കടലാസുകളും പുസ്തകങ്ങളും മാത്രമാണ് കിട്ടിയത്. പള്‍സര്‍ സുനിയെന്ന് സംശയിക്കുന്ന രീതിയില്‍ തെളിവുകള്‍ പോലീസിന് ലഭിച്ചില്ല.

Viral News

English summary
Popular actress's abduction case; Police get leads, intensify search for Pulsar Suni
topbanner

More News from this section

Subscribe by Email