Monday September 24th, 2018 - 11:09:pm
topbanner

അനേകായിരങ്ങള്‍ക്കിടയില്‍ നിന്നും മാര്‍പാപ്പയുടെ മുത്തം ലഭിച്ചത് കണ്ണൂര്‍കാരി അന്നക്കുട്ടിക്ക്

NewsDesk
അനേകായിരങ്ങള്‍ക്കിടയില്‍ നിന്നും മാര്‍പാപ്പയുടെ മുത്തം ലഭിച്ചത് കണ്ണൂര്‍കാരി അന്നക്കുട്ടിക്ക്

കത്തോലിക്കാ സഭയുടെ ആത്മീയാചാര്യന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അനുഗ്രഹം നേരിട്ട് ലഭിക്കാന്‍ ആഗ്രഹിക്കാത്ത വിശ്വാസികളുണ്ടാകില്ല. അനേകായിരങ്ങള്‍ക്കിടയില്‍ അത്തരമൊരു ഭാഗ്യം ലഭിച്ചിരിക്കുകയാണ് കണ്ണൂരില്‍ നിന്നുള്ള മൂന്നുവയസുകാരി അന്നക്കുട്ടി.

യുകെ ഡെര്‍ബി നിവാസികളായ വിവിഷ് വര്‍ഗ്ഗീസിന്റെയും റീമയുടേയും മകളാണ് അന്നക്കുട്ടി. പോപ്പിന്റെ പോളണ്ട് ലോക യുവജനസമ്മേളനത്തിലെ സന്ദര്‍ശനത്തിനിടെയാണ് ഇവര്‍ അദ്ദേഹത്തെ കാണാനെത്തിയത്.

വിശ്വാസികള്‍ക്കിടയിലൂടെ വാഹനത്തിലൂടെ കടന്നുപോകവെ അന്നക്കുട്ടിയെ മാര്‍പാപ്പ അരികത്തേക്ക് വിളിക്കുകയായിരുന്നു. മാര്‍പാപ്പയുടെ സുരക്ഷാ ജീവനക്കാര്‍ മാതാപിതാക്കളുടെ കൈകളിലിരുന്ന അന്നക്കുട്ടിയെ എടുത്ത് മാര്‍പ്പാപ്പയുടെ അടുത്തെത്തിച്ചു. ഓമനത്തം തുളുമ്പുന്ന അന്നക്കുട്ടിയുടെ മുഖത്ത് മാര്‍പ്പാപ്പ തലോടി. കരങ്ങളില്‍ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ഒരു ചുംബനം നല്‍കി.

പോപ്പ് എടുത്ത് ഉമ്മ വെച്ചശേഷം വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധിപേര്‍ അന്നകുട്ടിയെ തൊട്ടുതലോടാനായും എത്തിയിരുന്നു. അദ്ദേഹത്തെ ഒരു നോക്ക് കാണാനെത്തിയപ്പോള്‍ ലഭിച്ച ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദിപറയുകയാണ് മാതാപിതാക്കള്‍.

കാവ്യാ മാധവന്റെ പേരില്‍ വ്യാജഫെയ്സ്ബുക്ക് പേജ് ; പന്തളം സ്വദേശി പൊലീസ് പിടിയില്‍

സിനിമ കുറഞ്ഞതോടെ കാവ്യയും കുടുംബവും രഹസ്യമായി കണ്ണൂരിലേക്ക് താമസം

Read more topics: pope, francis, kiss, kerala, baby
English summary
pope francis kisses kerala baby
topbanner

More News from this section

Subscribe by Email