Monday November 19th, 2018 - 8:36:am
topbanner

മാര്‍പാപ്പയുടെ നിര്‍ദ്ദേസം; പെസഹവ്യാഴത്തിന് സ്ത്രീകളുടെ കാല്‍ കഴുകുന്നത് കേരളത്തില്‍ നടപ്പാകില്ല

NewsDesk
മാര്‍പാപ്പയുടെ നിര്‍ദ്ദേസം; പെസഹവ്യാഴത്തിന് സ്ത്രീകളുടെ കാല്‍ കഴുകുന്നത് കേരളത്തില്‍ നടപ്പാകില്ല

കൊച്ചി: പെസഹ വ്യാഴാഴ്ചത്തെ പ്രധാന ചടങ്ങായ വിശ്വാസികളുടെ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാകില്ല.

ഇക്കുറി സ്ത്രീകളുടെ കാലുകള്‍ കഴുേകണ്ട എന്നാണ് കേരളത്തിലെ ലത്തീന്‍ രൂപതകളുടെ തീരുമാനം. സിറോ മലബാര്‍, മലങ്കര സഭകള്‍ നേരത്തെ തന്നെ ഇത് തിടുക്കത്തില്‍ നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. പൗരസ്ത്യ സഭകളില്‍ സ്ത്രീകളുടെ കാല്‍കഴുകള്‍ നിര്‍ബന്ധമല്ലെന്ന് വത്തിക്കാന്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണിത്.

ഇതോടെ കേരളത്തില്‍ ഇത്തവണ സ്ത്രീകളുടെ കാല്‍ കഴുകല്‍ ശുശ്രൂഷ നടപ്പാകില്ല. കാല്‍ കഴുകാനുള്ള മാര്‍പാപ്പയുടെ നിര്‍ദ്ദേശം വേണ്ട ഒരുക്കത്തോടെ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വരാപ്പുഴ ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താമെന്ന് ജനവരിയിലാണ് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തീരുമാനം വിപ്ലവാത്മകമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. മാര്‍പാപ്പയായ ശേഷം നടത്തിയ കാല്‍കഴുകള്‍ ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പ സ്ത്രീകളും കുറ്റവാളികളും മാറാരോഗികളുമടക്കമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു.

Read more topics: Pope, women, Kerala
English summary
Pope's decree to wash women's feet on Holy Thursday divides Kerala churches
topbanner

More News from this section

Subscribe by Email