Sunday February 17th, 2019 - 1:33:pm
topbanner

സംസ്ഥാനത്ത് പൂവാലന്മാരുടെ എണ്ണത്തിൽ കുറവില്ല.. വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ വന്നിട്ടും !

fasila
സംസ്ഥാനത്ത് പൂവാലന്മാരുടെ എണ്ണത്തിൽ കുറവില്ല.. വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ വന്നിട്ടും !

കൊച്ചി: സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യത്തിന് കാര്യമായ കുറവ് ഒന്നും ഉണ്ടായില്ലന്ന് കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാകും. വാട്സാപ്പും ഫെയ്‌സ്ബുക്കുമൊക്കെ വന്നെങ്കിലും ഈ ഗണത്തില്‍പ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നവയില്‍ ഒരു കുറവും വന്നിട്ടില്ല.

2018-ല്‍ കൂടുതല്‍ പൂവാലന്‍ കേസുകളുണ്ടായത് എറണാകുളത്താണ്- 98. രണ്ടാംസ്ഥാനം കൊല്ലവും മലപ്പുറവും പങ്കിട്ടു. 48 കേസുകള്‍വീതം. വയനാട്ടിലാണ് കുറവ്-നാലുകേസ് മാത്രം. ഭര്‍തൃപീഡനത്തില്‍ മുന്നില്‍ മലപ്പുറമാണ്. 2018-ല്‍ 338 കേസുകള്‍. കൊല്ലവും എറണാകുളവുമാണ് പിന്നില്‍. കേരളത്തിലാകെ 2015 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

തിരുവനന്തപുരത്താണ് (274) കൂടുതല്‍ കേസുകള്‍. എറണാകുളം രണ്ടാമത്- 216. കാസര്‍കോട്ടാണ് കുറവ് (75). മൊത്തം രജിസ്റ്റര്‍ചെയ്ത പീഡനക്കേസുകള്‍ 4589. ഒന്നാമത് തിരുവനന്തപുരവും (721) രണ്ടാമത് എറണാകുളവു(568)മാണ്. കുറവ് വയനാടും (135).

16 സ്ത്രീധനമരണങ്ങളും പോയവര്‍ഷം രജിസ്റ്റര്‍ചെയ്തു. കൊല്ലത്താണ് കൂടുതല്‍ (നാല്). സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനത്ത് 13,736 കേസ് രജിസ്റ്റര്‍ചെയ്തു. എറണാകുളത്താണ് കൂടുതല്‍ (1878). രണ്ടാമത് തിരുവനന്തപുരം (1688). മൂന്നാമത് കോഴിക്കോട് (1330).

Viral News

Read more topics: poovalanmar, kerala, incresing
English summary
poovalanmar incresing in kerala
topbanner

More News from this section

Subscribe by Email