Sunday August 18th, 2019 - 10:26:am
topbanner
topbanner

' മാറി നില്‍ക്കങ്ങോട്ട്' ; പിണറായിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായെന്ന് സതീശന്‍

RA
' മാറി നില്‍ക്കങ്ങോട്ട്' ; പിണറായിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായെന്ന് സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'മാറി നില്‍ക്കങ്ങോട്ട് 'എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രിയുടെ പ്രതികരണം.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ രംഗത്തുവന്നു.

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു.

മുഖ്യമന്ത്രി മര്‍ക്കടമുഷ്ഠി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു.

English summary
polling pinarayi response vd satheesan critized
topbanner

More News from this section

Subscribe by Email