Tuesday November 13th, 2018 - 6:38:am
topbanner

രാഷ്ട്രീയം വേണ്ട; കോളേജിലയക്കുന്നത് പഠിക്കാനാണെന്ന് ഹൈക്കോടതി വീണ്ടും

NewsDesk
രാഷ്ട്രീയം വേണ്ട; കോളേജിലയക്കുന്നത് പഠിക്കാനാണെന്ന് ഹൈക്കോടതി വീണ്ടും

കൊച്ചി: കലാലയ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി വീണ്ടും. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദേശിച്ചു.

കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. 

Read more topics: Politics, campus, Kerala, High Court
English summary
Politics have no place in campus: Kerala High Court
topbanner

More News from this section

Subscribe by Email