Thursday November 15th, 2018 - 8:15:pm
topbanner

തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Jikku Joseph
തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഹര്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലില്‍ കുറച്ചു നാളായി തുടരുന്ന സി.പി.എം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് നിഗമനം.

കഴിഞ്ഞ ഏപ്രില്‍ 13-ന് മു്സ്ലീം ലീഗ്-സി.പി.എം സംഘര്‍ത്തില്‍ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഫസല്‍ സി.പി.എം പ്രവര്‍ത്തകനായ അന്‍വര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതിന് തുടര്‍ച്ചയായി മലപ്പുറത്ത് വിവിധനാളായി സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം നടന്നുവരിയാണ്.

 

Read more topics: political, attack, malappuram
English summary
political attack in malappuram
topbanner

More News from this section

Subscribe by Email