Sunday November 18th, 2018 - 4:40:pm
topbanner

രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണം: സതീശൻ പാച്ചേനി

fasila
രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണം: സതീശൻ പാച്ചേനി

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ജനമനസ്സിന്റെ പ്രതിക്ഷേധാഗ്നിയാണ് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സുധാകരൻ നയിച്ച സമരത്തിലൂടെ അനുഭവപ്പെട്ടതെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി. ലോകത്തിന് മുമ്പിൽ കണ്ണൂരിനെ നാണം കെടുത്തുന്ന, കുടുംബങ്ങളെ അനാഥമാക്കുന്ന, ബാർബേറിയൻമാരെപ്പോലും നാണിപ്പിക്കുന്ന, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ അവസാനിപ്പിച്ചേ മതിയാവൂ. ജില്ലയിലെ കോൺഗ്രസ് നേതൃത്വം ജനങ്ങൾ നൽകിയ അകമഴിഞ്ഞ പിൻതുണയിൽ കൃതാർത്ഥരാണ്.
 
നാടിന്റെ ശ്വാശ്വത സമാധാനത്തിന് വേണ്ടിയുള്ള ജനകീയ ഇടപെടലുകളിൽ ജനമനസാക്ഷിയുടെ പ്രതിഫലനത്തിന് നിതാന്ത ജാഗ്രതയോടെ കോൺഗ്രസ് ഉണർന്ന് പ്രവർത്തിക്കുമെന്നും പാച്ചേനി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിൽ നാടിന്റെ പല മേഖലയിലും നടക്കുന്ന കൊലപാതകങ്ങളും, അക്രമവും കൊലപാതക ശ്രമങ്ങളും ഭീഷണികളും എല്ലാം തന്നെ ഇല്ലായ്മ ചെയ്യാൻ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണം.
 
സ്വതന്ത്രമായ ആശയ പ്രചരണത്തിനും, ജനാധിപത്യ ചിന്തകൾ ഉയർത്തിപ്പിടിക്കാനും ഏതൊരു പൗരന്റയും അവകാശത്തെ ഹനിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ എതിർത്ത് തോല്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണ ഉണ്ടാകണമെന്നും പാച്ചേനി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

 

Read more topics: Satheeshan Pacheni, DCC, president
English summary
The police should be prepared to take strict action without looking at the face against the political aggression
topbanner

More News from this section

Subscribe by Email