Friday July 20th, 2018 - 9:38:pm
topbanner
Breaking News

വാഹന പരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസുകാരന്‍ മരിച്ചു

NewsDesk
വാഹന പരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസുകാരന്‍ മരിച്ചു

കോട്ടയം: നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസുകാരന്‍ മരിച്ചു. മുട്ടമ്പലം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാമ്പാടി സ്വദേശി അജേഷ് (50) ആണു മരിച്ചത്.  

തിങ്കഴാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നെന്നു പൊലീസ് അറിയിച്ചു.

Read more topics: police, bike, accident, kottayam
English summary
policeman killed bike accident in kottayam
topbanner

More News from this section

Subscribe by Email