Saturday October 20th, 2018 - 10:50:pm
topbanner
Breaking News

സദാചാര വിരുദ്ധ പ്രവര്‍ത്തനം: തളിപ്പറമ്പിലെ ആരോപണ വിധേയനായ പോലീസുകാരനെ സ്ഥലം മാറ്റി

NewsDesk
സദാചാര വിരുദ്ധ പ്രവര്‍ത്തനം: തളിപ്പറമ്പിലെ ആരോപണ വിധേയനായ പോലീസുകാരനെ സ്ഥലം മാറ്റി

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ആരോപണ വിധേയനായ പോലീസുകാരനെ ജില്ലാ പോലീസ് മേധാവി പാനൂരിലേക്ക് സ്ഥലം മാറ്റി. സ്ക്വാഡിൽ പ്രവർത്തിക്കുന്ന ഈ പോലീസുകാരൻ മോഷ്ടാക്കളുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയതായി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തെ തുടർന്നാണ് സ്ഥലം മാറ്റിയത്. പോലീസുകാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

മോഷണകേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ഭാര്യമാരുടെ ഫോണ്‍നമ്പറുകളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി ഇവരെ സ്വന്തം ഇംഗിതത്തിന് ഉപയോഗപ്പെടുത്തുകയും താന്‍ സ്‌ക്വാഡ് അംഗമായതിനാല്‍ നിങ്ങളുടെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് എടുത്ത് കേസുകളില്‍ പ്രതിയാക്കുമെന്നും, പരാതി നല്‍കിയാല്‍ തന്നെ തന്റെ പേരില്‍ കേസെടുക്കാനാവില്ലെന്നും മറ്റുമാണത്രേ പോലീസുകാരന്റെ ഭീഷണി.

നിരവധിപേരെ ഇത്തരത്തില്‍ പോലീസുകാരന്‍ തന്റെ ആവശ്യത്തിന് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. എല്ലാ തെളിവുകളും സഹിതമാണ് ഇയാളുടെ വലയില്‍ കുടുങ്ങിയവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഭവം തളിപ്പറമ്പ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: taliparamba, DGP, complains, police,
English summary
policeman in Taliparamba transfer panur DGP complains
topbanner

More News from this section

Subscribe by Email