ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്താനായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേര് മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. അമ്പലപ്പുഴ കരൂരില്‍ വെച്ചായിരുന്ന അപകടം.
കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ശ്രീകല, കാര്‍ ഡ്രൈവര്‍ നൗഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് നിന്ന് കാണാതായ ഹസീനയെ തിരികെ കൊണ്ടുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍ പുറക്കാട് ഗവ.എല്‍.പി സ്കൂളിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.