Thursday September 20th, 2018 - 2:13:am
topbanner
Breaking News

പ്രമുഖ താരങ്ങളുടെ ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിക്കുന്നു ; ദിലീപ് നിര്‍മ്മിക്കുന്ന സിനിമകളില്‍ താരങ്ങളെ ഉള്‍പ്പെടുത്തി മൊഴിമാറ്റത്തിനും ശ്രമം

suji
പ്രമുഖ താരങ്ങളുടെ ഫോണ്‍ വിളികള്‍ പോലീസ് നിരീക്ഷിക്കുന്നു ; ദിലീപ് നിര്‍മ്മിക്കുന്ന സിനിമകളില്‍ താരങ്ങളെ ഉള്‍പ്പെടുത്തി മൊഴിമാറ്റത്തിനും ശ്രമം

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവന്ന വിവരത്തെ തുടര്‍ന്ന് നടന്‍ ദിലീപിനെ നിര്‍മ്മാണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ടു സിനിമ ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ പോലീസ് നിരീക്ഷണത്തില്‍. കേസിലെ സാക്ഷികളില്‍പ്പെട്ട ചിലര്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് പോലീസ് നീക്കം. അതേസമയം അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നടിനടന്മാരുടെ ഫോണ്‍ വിളികളും പോലീസ് നിരീക്ഷണത്തിലായിരുന്നു.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നിര്‍മ്മാണത്തിലിരിക്കുന്ന സിനിമകളില്‍ വലിയ റോളുകളും പ്രതിഫലവും വാഗ്ദാനം ചെയ്തതായി വിവരമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം. കേസില്‍ വിസ്താരം മനപൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി പ്രതിഭാഗവും ആരോപിക്കുന്നു. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരു നിര്‍മ്മാതാവും സംവിധായകനും ചരടുവലിച്ചതിന്റെ വിവരങ്ങള്‍ ഫോണ്‍ രേഖകളില്‍ നിന്നാണ് പോലീസിന് ലഭിച്ചത്.

ഇതിനിടെ കൊച്ചിയില്‍ ഫെഫ്കയുടെ അടിയന്തര യോഗം ചേരും. വിഷയത്തില്‍ സംവിധായകന്‍ ആഷിക് അബു ഉന്നയിച്ച വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

 

Read more topics: dileep, actress, phone call, case
English summary
police trap actors phone calls
topbanner

More News from this section

Subscribe by Email