Saturday February 16th, 2019 - 4:59:am
topbanner

പോലീസുകാരന് സസ്‌പെന്‍ഷന്‍; പരാതി നല്‍കിയതെന്തിനെന്ന് മഞ്ജുവാര്യര്‍ പറയുന്നു

NewsDesk
പോലീസുകാരന് സസ്‌പെന്‍ഷന്‍; പരാതി നല്‍കിയതെന്തിനെന്ന് മഞ്ജുവാര്യര്‍ പറയുന്നു

കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അപമാനിക്കുന്ന തരത്തില്‍ കമന്റ് ചെയ്ത പോലീസുകാരനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത് സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഒരാള്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയതുകൊണ്ടാണെന്ന് മഞ്ജുവാര്യര്‍.

സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചത്. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണിത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റിടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ചിലരുടെ സംസ്‌കാരവും മനോവൈകൃതവുമെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍, ഉത്തരവാദിത്വമുള്ള ഒരു പോലീസുകാരന്‍ തന്നെ അങ്ങിനെ ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ എന്ത് സുരക്ഷിതത്വമാണ് ഉള്ളതെന്ന് മഞ്ജു ചോദിക്കുന്നു.

സുരാജ് വെഞ്ഞാറമൂടിനൊപ്പം നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രത്തിന് അപമാനകരമായ കമന്റിട്ട എറണാകുളം എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെയാണ് മഞ്ജുവിന്റെ പരാതി പ്രകാരം സിറ്റി പോലീസ് കമ്മിഷണര്‍ പി. ദിനേശ് സസ്‌പെന്‍ഡ് ചെയ്തത്.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107