Sunday November 18th, 2018 - 1:37:pm
topbanner

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സ്വര്‍ണതട്ടിപ്പ് പുറത്തുകൊണ്ടുവന്ന തമ്പാനൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി

NewsDesk
കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ സ്വര്‍ണതട്ടിപ്പ് പുറത്തുകൊണ്ടുവന്ന തമ്പാനൂര്‍ എസ്‌ഐയെ സ്ഥലംമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിന്ന് വാങ്ങിച്ച സ്വര്‍ണത്തില്‍ മെഴുക് കണ്ടെത്തിയ സംഭവത്തില്‍ തമ്പാനൂര്‍ എസ്ഐ സമ്പത്തിനെ സ്ഥലംമാറ്റി.

കല്യാണ്‍ ജ്വല്ലേഴ്‌സും ഉടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെങ്കിലും പിന്നീടിത് വാര്‍ത്തയായി പുറംലോകത്തെത്തിയതോടെയാണ് സമ്പത്തിനെതിരെ നടപടിയെന്നാണ് സൂചന.

കല്യാണ്‍ ജ്വല്ലേഴ്‌സ് മുതലാളിക്കുവേണ്ടി ചില പോലീസ് ഉന്നതര്‍ സമ്പത്തിനെ ബലിയാടാക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2013 ല്‍ 1,49,000 രൂപ നല്‍കി കല്യാണ്‍ ജ്വല്ലേഴ്‌സില്‍ നിന്നും 45.580 ഗ്രാം ആന്റിക് മോഡല്‍ നെക്ലസ് വാങ്ങിയിരുന്നു. (ഏകദേശം 5.5 പവന്‍) ഉണ്ടെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഈ സ്വര്‍ണം 2018 മാര്‍ച്ച് 17ന് ബാങ്കില്‍ പണയംവെയ്ക്കാന്‍ കൊടുത്തപ്പോള്‍ ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വര്‍ണം വെറും 12 ഗ്രാം മാത്രമാണ്. അതായത് ഒന്നരപ്പവന്‍. ശേഷിക്കുന്നവ മെഴുകു നിറച്ചതാണെന്നും കണ്ടെത്തി.

സ്വര്‍ണ്ണാഭരണത്തിന്റെ അകഭാഗത്ത് മെഴുക് കട്ടകള്‍ നിറച്ചുവെച്ചിരിക്കുകയായിരുന്നു. ഈ ഭാഗത്തിന് ഉള്‍പ്പെടെയാണ് സ്വര്‍ണത്തിന്റെ വില വാങ്ങിയത്.

ഇതോടെ ആഭരണം വാങ്ങിയ ആള്‍ കല്യാണ്‍ ജ്വല്ലറിയില്‍ തിരിച്ചുകൊണ്ട് ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ സ്വാബിന്‍ പറഞ്ഞത് ഇത്തരം ആഭരണം മെഴുകിലാണ് നിര്‍മ്മിക്കുന്നതെന്നും അത് എല്ലാവര്‍ക്കും അറിയുന്ന കാര്യം ആണെന്നുമാണ്.

ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെയെടുത്ത് നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ കാശ് തരാമെന്ന് കല്യാണ്‍ ജ്വല്ലറി അറിയിച്ചു. എന്നാല്‍, ബില്ലിലുള്ള സ്വര്‍ണ്ണത്തിന്റെ മുഴുവന്‍ പണവും വേണമെന്ന് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് തമ്പാനൂര്‍ പൊലീസില്‍ കാര്യങ്ങളെത്തിയത്.

പണം മടക്കി വേണമെന്നായിരുന്നു ആവശ്യം. അത് ഒത്തുതീര്‍പ്പിലൂടെ എസ് ഐ സാധിച്ചു കൊടുക്കുകയും ചെയ്തു. മാര്‍ച്ച് 21ന് കല്യാണ്‍ ജ്വല്ലറി സ്റ്റാഫ് എത്തി പരാതിക്കാരില്‍ നിന്ന് വാങ്ങിയ മുഴുവന്‍ പണവും തിരിച്ചുനല്‍കുകയായിരുന്നു.

പരാതിക്കാരുടെ ആവശ്യം നിറവേറ്റിയതു കൊണ്ട് കേസെടുത്തില്ല. എന്നാല്‍, സംഭവം പിന്നീട് സോഷ്യല്‍ മീഡിയ വഴിയും മറുനാടന്‍ മലയാളി വഴിയും വാര്‍ത്തയായതോടെ ജ്വല്ലേഴ്‌സിന്റെ തട്ടിപ്പ് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്.

Read more topics: police, si, kalyan jewellers
English summary
police si transferred after kalyan jewellers cheating news
topbanner

More News from this section

Subscribe by Email