Sunday September 23rd, 2018 - 3:56:pm
topbanner

നടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി. ജോര്‍ജ്

Jikku Joseph
നടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി. ജോര്‍ജ്

കൊച്ചി: നടിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്.പി എ.വി. ജോര്‍ജ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എസ്.പിയുടെ വിശദീകരണം. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ല. കേസില്‍ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ആലുവ എസ്.പി വ്യക്തമാക്കി.

സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്‌തെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി ദിലീപ് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല തന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെ വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് ഫേയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

പുതിയ സംഘടന ഉണ്ടാക്കിയതില്‍ പകയുള്ള ചിലര്‍ തന്നെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മനപൂര്‍വം ഒരാളെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞിരുന്നു.

English summary
police question actor dileep against actress abduction says by aluva sp
topbanner

More News from this section

Subscribe by Email