Thursday July 18th, 2019 - 12:18:am
topbanner
topbanner

പൊലീസ് ത​പാ​ല്‍​വോ​ട്ട് ക്ര​മ​ക്കേ​ട്; ഡി​ജി​പി​യു​ടെ ശ്ര​മം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നെ​ന്നു മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

RA
പൊലീസ് ത​പാ​ല്‍​വോ​ട്ട് ക്ര​മ​ക്കേ​ട്; ഡി​ജി​പി​യു​ടെ ശ്ര​മം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നെ​ന്നു മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ലെ ത​പാ​ല്‍​വോ​ട്ട് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേണമെന്ന് ഡി​ജി​പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നി​ല്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

ഡി​ജി​പി​യു​ടെ ശ്ര​മം അ​ന്വേ​ഷ​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​മു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെന്നും അദ്ദേഹം ആരോപിച്ചു. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്‍​പ്പി​ച്ച​പ്പോ​ള്‍ ത​ന്നെ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​ര​നൂ​റ്റാ​ണ്ടാ​യി മ​ല​ബാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ള്ള​വോ​ട്ടി​നെ​തി​രെ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ന​ട​ത്തി​വ​ന്ന ധ​ര്‍​മ്മ​യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​വി​ജ​യ​മാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ റീ ​പോ​ളിം​ഗ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​യ ന​ട​പ​ടി​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

English summary
police postal vottu mullapally response new
topbanner

More News from this section

Subscribe by Email