Sunday April 22nd, 2018 - 11:36:pm
topbanner

സര്‍ക്കാരിനെ വിമര്‍ശിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട എ.എസ്.ഐയെ സസ്‌പെന്‍ഡു ചെയ്തു

Jikku Joseph
സര്‍ക്കാരിനെ വിമര്‍ശിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട എ.എസ്.ഐയെ സസ്‌പെന്‍ഡു ചെയ്തു

ഇടുക്കി: പോലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റിട്ട തങ്കമണി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.എസ്. റഷീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തു. ഇടുക്കി എസ്.പി. കെ.ബി. വേണുഗോപാലാണ് എ.എസ്.ഐയെ സസ്‌പെന്‍ഡു ചെയ്തത്.

ഗെയ്ല്‍ പൈപ്പ് ലൈന്‍ വിവാദത്തില്‍ ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് എഴുതിയ പോസ്റ്റ് റഷീദ് വാട്‌സാപ്പിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പിണറായി സഖാവിന് ഒന്നുകില്‍ മറവി രോഗമാണ് അല്ലെങ്കില്‍ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ്' എന്നു തുടങ്ങുന്ന പോസ്റ്റാണ് എ.എസ്.ഐ പോലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്.

പോലീസുകാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ നയങ്ങളെയോ ജനപ്രതിനിധികളടക്കമുള്ളവരെയോ വിമര്‍ശിക്കരുതെന്ന നിയമ പ്രകാരമാണ് നടപടി.

English summary
police officer has been suspended from the watsap group after criticizing the government

More News from this section

Subscribe by Email