topbanner
Wednesday November 22nd, 2017 - 11:52:pm
topbanner
Breaking News

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിനെതിരെ പോലീസ് കോടതിയില്‍

NewsDesk
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിനെതിരെ പോലീസ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണസംഘം കോടതിയില്‍. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിന് അനൂകല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് അന്വേഷണ സംഘം കോടതിയിലെത്തിയത്.

ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് അന്വേഷണ സംഘം ആരോപിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്.

ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ദിലീപിന് പിന്തുണ അറിയിക്കണമെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന ഇറക്കിയത്.

കോടതിവിധി വരുന്നതുവരെ മുന്‍പ് ദിലീപ് കുറ്റവാളിയല്ലാത്ത സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. ദിലീപിന്റെ നല്ലകാലത്ത് ഔദാര്യം പറ്റി നടന്നവരാണ് അദ്ദേഹത്തിന് ഒരാപത്തു വന്നപ്പോള്‍ തള്ളിപ്പറയുന്നത്.

സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ പൊലീസ് കള്ളക്കേസ് എടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളില്‍ വൈകിട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോടു അസൂയയുള്ളവര്‍ അവഹേളിക്കുമെന്ന് ഭയന്നോ കാണാതിരിക്കരുത്.

നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണം ശരിയായ വഴിക്കല്ലെന്നു പറയുന്നില്ല. പക്ഷേ പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണം. എംഎല്‍എ എന്ന നിലയിലല്ല, ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാനെത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Read more topics: Police, court, Ganesh Kumar, Dileep
English summary
Police move court against Ganesh Kumar for supporting Dileep
topbanner topbanner

More News from this section

Subscribe by Email