Wednesday April 24th, 2019 - 1:39:am
topbanner
topbanner

ഏഴു വയസ്സുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത ; പോലീസ് കുരുക്കു മുറുക്കുന്നു

suji
ഏഴു വയസ്സുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത ; പോലീസ് കുരുക്കു മുറുക്കുന്നു

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അരുണ്‍ ആനന്ദിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. കുട്ടികളുടെ പിതാവിന്റെ ഒരു വര്‍ഷം മുമ്പുള്ള മരണത്തിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പ്രതിയായ അരുണിനെ രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.

കുമാരമംഗലത്ത് ക്രൂരമായ ആക്രമണത്തിന് ഇരയായ ഏഴുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തില്‍ ദുരൂഹത കാണിച്ച് അച്ഛന്‍ ബാബുവാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. പ്രത്യേക സംഘം മകന്റെ മരണം അന്വേഷിക്കണമെന്നാണ് ആവശ്യം. ബിജുവിന്റെ മരണത്തെ തുടര്‍ന്നാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നുണ്ടെങ്കിലും സംശയകരമാണ്. വിവാഹ ശേഷം യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നു. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതി കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചതിനും തെളിവുണ്ട്. ഇളയ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കുണ്ട്. പോക്‌സോ കേസെടുത്ത് നടപടി തുടങ്ങും. യുവതിയ്‌ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ല. രഹസ്യമൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് .

Read more topics: bijus death, thodupuzha
English summary
police may start investigation in bijus death
topbanner

More News from this section

Subscribe by Email