Thursday June 21st, 2018 - 12:02:am
topbanner
Breaking News

പോലീസിന്റെ സമയോചിത ഇടപെടല്‍: കമിതാക്കളുടെ ജീവന്‍ രക്ഷിച്ചു

Jikku Joseph
പോലീസിന്റെ സമയോചിത ഇടപെടല്‍: കമിതാക്കളുടെ ജീവന്‍ രക്ഷിച്ചു

ഗുരുവായൂര്‍: പോലീസിന്റെ സമയോജിത ഇടപെടലിനെതുടര്‍ന്ന് ഗുരുവയൂരില്‍ സ്വകാര്യ ലോഡ്ജല്‍ ആത്മഹത്യക്ക് ശ്രമിച്ച മുതിര്‍ന്ന കമിതാക്കളുടെ ജീവന്‍ രക്ഷിക്കാനായി. കൊയിലാണ്ടി സ്വദേശികളായ മുതിര്‍ന്ന കുട്ടികളുടെ അമ്മയും, വിവാഹിതനായ ആളുമാണ് ഗുരുവായൂരിലെത്തിയത്.

കമിതാക്കള്‍ ഗുരുവായൂരിലുണ്ടെന്ന് സൂചന ലഭിച്ച ബന്ധുക്കള്‍ തിങ്കാളാഴ്ച രാത്രി 10 ഓടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ രാത്രി ഒന്നരയോടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി വാതില്‍ ചവിട്ടി തുറന്ന് ഇരുവരേയും മുതുവട്ടൂരിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കേളജിലും പ്രവേശിപ്പിച്ചു.

ഇരുവരും കൈഞരമ്പ് മുറിച്ചും കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചും രക്തം വാര്‍ന്ന നിലയിലായിരുന്നു. കൊയിലാണ്ടി പോലീസിന്റെ സാനിധ്യത്തില്‍ ഇരുവരേയും ചൊവ്വാഴ്ച വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ടെമ്പിള്‍ എസ്.ഐ അനൂപ് ജി. മേനോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ് അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമിതാക്കളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

 

Read more topics: police, intervened, life, saved, lovers
English summary
police intervened life saved the lovers

More News from this section

Subscribe by Email