Monday November 19th, 2018 - 2:54:pm
topbanner

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ലിബിക്കെതിരെ പോലീസ് കേസെടുത്തു

JB
 മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ലിബിക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി:ചേര്‍ത്തല സ്വദേശിനി ലിബി സി.എസ്സിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണു കേസ്. ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോന്റെ പരാതി പ്രകാരമാണു കേസ്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണു ബിജെപിയുടെ പരാതി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ പല തവണ കയറിയിട്ടുണ്ടെന്നും, താനെങ്ങനെ ആദ്യമായി കയറിയ വനിതയെന്ന റെക്കോര്‍ഡ് ഇടും എന്നും ചോദിച്ചു ലിബി ഫേസ്ബുക് പോസ്റ്റിട്ടിട്ടുണ്ട്. ഇതു കേസ് കൊടുത്ത ശേഷം വന്നതാവാനാണു സാധ്യത. പോസ്റ്റ് അവസാനിക്കുന്നതിങ്ങനെ. 'സോഷ്യല്‍മീഡിയയില്‍ മതനിന്ദനടത്തിയെന്ന കേസിന്റെ ഉമ്മാക്കിയൊക്കെ അവിടെയിരുന്നോട്ടെ.അതാദ്യമായിട്ടുമല്ല അതിന് കോടതിയില്‍ എന്തുവിലയുണ്ടെന്ന് എനിക്കുമാത്രമല്ല അത്തരത്തില്‍ കേസുള്ള പലര്‍ക്കും വ്യക്തമായിട്ടുള്ളതാണല്ലോ? ഫാസിസത്തിന്റെ കൊലവിളിക്ക് മുന്നിലേക്ക് മരിക്കാന്‍ തയ്യാറായിപ്പോയ ഞങ്ങള്‍ക്കാണോ ഫാസിസ്റ്റുകളുടെ ഒലത്തിയ കേസില്‍ ഭയം?നിന്നെയൊക്കെക്കൊണ്ട് പറ്റുന്നത് ചെയ്യൂ.'

മാധ്യമ പ്രവര്‍ത്തകയാണു ലിബി. തുലാ മാസ പൂജകള്‍ക്കായി നട തുറക്കുന്ന ദിവസം ശബരിമലയില്‍ പോകാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നു.

 

English summary
police files case against libi who attempted entering sabarimala
topbanner

More News from this section

Subscribe by Email