ആലപ്പുഴ: സോളാര്‍ കേസില്‍ സരിത എസ്. നായരെ ആദ്യം അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ പെരുമ്ബാവൂര്‍ ഡിവൈഎസ്!പി ഹരികൃഷ്ണനെതിരെ അനധികൃത സ്വത്ത് സമ്ബാദനത്തിന് വിജിലന്‍സ് കേസെടുത്തു. ഹരികൃഷ്ണന്റെ മൂന്ന് വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.
ഹരികൃഷ്ണന് അര്‍ദ്ധരാത്രി തിടുക്കത്തില്‍ സരിതയെ അറസ്റ്റ് ചെയ്തത് ഉന്നതരെ രക്ഷിക്കുന്നതിനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോളാര്‍ കമ്മീഷനില്‍ ഇത് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് പരാജയപ്പെട്ടതിന്റെ പേരിലും ഹരികൃഷ്ണന് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. സരിതയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പിനെ സംബന്ധിച്ച വിവാദത്തിലും ഈ ഡി.വൈ.എസ്.പിയുടെ പേര് ഉള്‍പ്പെട്ടിരുന്നു.
വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശ പ്രകാരം തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അനധികൃത സ്വത്ത് കേസില്‍ ഹരികൃഷ്ണനെതിരെ കേസെടുത്തത്. സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് സംഘം ഇയാളുടെ ആലപ്പുഴയിലെയും എറണാകുളത്തെയും വീടുകളില്‍ പരിശോധന നടത്തി. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന് കോണ്‍ഗ്രസിലെ പ്രമുഖരുമായുളള അടുപ്പവും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഹരികൃഷ്ണനെതിരെ കേസെടുത്ത വിജിലന്‍സ് സംഘം ഇദ്ദേഹത്തെ പ്രതിയാക്കി കോട്ടയം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര് സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനും പണം നല്‍കിയെന്ന സരിതയുടെ ആരോപണം ശരിവെച്ച് ബി ജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി.