topbanner
Tuesday November 21st, 2017 - 1:29:pm
topbanner
Breaking News

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം; പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘം

Jikku Joseph
ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം; പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. നാദിര്‍ഷയുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായതിന് ശേഷം വീണ്ടും ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്ന് അഭിഭാഷകര്‍. ഉച്ചയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായേക്കും.

കേസില്‍ നാദിര്‍ ഷാ നാളെ അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകുകയാണ്. നാദിര്‍ ഷായുടെ ഹര്‍ജി 18നാണ് വീണ്ടും പരിഗണിക്കുക. അതിനു ശേഷമായിരിക്കും ദിലീപ് വീണ്ടും അപേക്ഷ നല്‍കുക. അല്ലെങ്കില്‍ നാദിര്‍ഷായെ മറയാക്കി ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കുമെന്ന ആശങ്കയാണ് ദിലീപിന്. നാദിര്‍ ഷാ 'സ്റ്റാര്‍ വിറ്റ്നസ്' ആണെന്നാണ് പ്രോസിക്യുഷന്‍ ഇന്നലെ കോടതിയില്‍ വിശേഷിപ്പിച്ചത്.

റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമാണ് വാദമാകും പുതിയ ഹര്‍ജിയില്‍ ഉയര്‍ത്തുക.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) അന്വേഷണ സംഘത്തിന് അതൃപ്തി. കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടതിയില്‍ അറിയിക്കുന്നതില്‍ ഡിജിപിക്ക് ജാഗ്രത പാലിച്ചില്ലെന്നും അന്വേഷണ സംഘവുമായി ആലോചിക്കാതെയാണ് ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ വെളിപ്പെടുത്തിയതെന്നും അതൃപ്തിയുണ്ട്.

ദിലീപിനെതിരായ കേസില്‍ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിച്ചാല്‍ മതിയാകും. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. അടുത്ത മാസം 10വരെ സമയമുണ്ടായിരിക്കേയാണ് പ്രോസിക്യൂഷന്‍ ഈ നിലപാട് സ്വീകരിച്ചത്. ഇത് അന്വേഷണ സംഘവുമായി ആലോചിക്കാതെയാണെന്നതാണ് അതൃപ്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയാണ് അന്വേഷണ സംഘത്തിന്.

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയും ഹൈക്കോടതിയുടെ പ്രഥമിക പരിഗണനക്ക് ഇന്ന് വരുന്നുണ്ട്. ഇതിനിടെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

English summary
police dissatisfied with prosecution and dileep again postpones his bail plea
topbanner topbanner

More News from this section

Subscribe by Email