Sunday August 19th, 2018 - 12:14:am
topbanner

മത്സ്യത്തിലെ മായം: മുഴുവന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Anju NC
മത്സ്യത്തിലെ മായം: മുഴുവന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി.ജെ മേഴ്‌സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തില്‍ മായം ചേര്‍ക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിലേക്ക് എത്തുന്ന 18 ശതമാനം മത്സ്യവും വിവിധ രാസവസ്തുക്കള്‍ ചേര്‍ത്താണ് എത്തുന്നതെന്നാണ് കണ്ടെത്തല്‍.

മത്സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഫ്‌ടെസ്റ്റ് എന്ന പേരില്‍ രണ്ടുതരം പരിശോധനാ കിറ്റുകളാണ് തയാറാക്കിയത്. ഇതിലൂടെ മത്സ്യത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താമെന്നും മന്ത്രി പറഞ്ഞു.

English summary
poison in fish investigation: mercikuttiyamma
topbanner

More News from this section

Subscribe by Email