Wednesday October 24th, 2018 - 8:43:am
topbanner
Breaking News

കവിതയുടെ ഉത്സവം പട്ടാമ്പിയില്‍ വീണ്ടും; നിങ്ങള്‍ക്കും പങ്കെടുക്കാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

NewsDesk
കവിതയുടെ ഉത്സവം പട്ടാമ്പിയില്‍ വീണ്ടും; നിങ്ങള്‍ക്കും പങ്കെടുക്കാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പട്ടാമ്പി: പട്ടാമ്പി ഗവ.സംസ്‌കൃതകോളേജിലെ മലയാളവിഭാഗവും മലയാളനാട് വെബ്കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കവിതയുടെ കാര്‍ണവല്‍ രണ്ടാവര്‍ഷത്തിലേക്ക്.

പ്രശസ്തരായ കവികളെയുടെ നൂറുകണക്കിന് ആസ്വാദകരെയും പങ്കെടുപ്പിച്ചുകൊണ്ട് 2016ല്‍ നടത്തിയ ആദ്യ കാര്‍ണിവല്‍ വന്‍ വിജയമായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് രണ്ടാവര്‍ഷവും കവിതയുടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

രണ്ടാമത് കാര്‍ണിവല്‍ 2017 ജനുവരി 26 മുതല്‍ 29 വരെ നാലുദിനരാത്രങ്ങളിലായി പട്ടാമ്പിയിലാണ് സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി കെ.സച്ചിദാനന്ദന്‍ മുഖ്യ ഉപദേഷ്ടാവും സന്തോഷ്. എഛ്.കെ കണ്‍വീനറും എം. ആര്‍. അനില്‍കുമാര്‍, പി.പി.രാമചന്ദ്രന്‍ പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, പി.പി. പ്രകാശന്‍, അനിത തമ്പി, ടി.ജി.നിരഞ്ജന്‍, പി.രാമന്‍, എം. ആര്‍. അനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയി ഒരു കാര്‍ണ്ണിവല്‍ ഡയറക്ടറേറ്റ് രൂപീകരിച്ചു.

പട്ടാമ്പി എം. എല്‍. എ. മുഹമ്മദ് മൊഹ്‌സിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും സാംസ്‌കരികസംഘടനകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പൗരപ്രമുഖരെയും ഉള്‍പ്പെടുത്തി ഒരു സംഘാടകസമിതി ജനുവരി 3 ന് രൂപീകരിക്കും

വലിപ്പച്ചെറുപ്പം കൂടാതെ മലയാളത്തിലെ പരമാവധി കവികളുടേയും നിരൂപകരുടേയും ആസ്വാദകരുടേയും പങ്കാളിത്തം ഇത്തവണയും കാര്‍ണിവലില്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

ഈ വര്‍ഷത്തെ കാര്‍ണിവല്‍ പരിപാടിയെക്കുറിച്ച് ഒരു കരടു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതു താഴെ കൊടുക്കുന്നു.

1. ദക്ഷിണേന്ത്യന്‍ ഭാഷാകവികളുടെ മുഖാമുഖ വിവര്‍ത്തനന ശില്പശാല: തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കവികള് ഒത്തു ചേര്‍ന്ന് തങ്ങളുടെ കവിതകള്‍ ദ്വിഭാഷിയുടെ സഹായത്തോടെയോ അല്ലാതെയോ നേരിട്ടു മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുന്നു.

2. പ്രദര്‍ശനം: കവിതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍,സിനിമ, വിഡിയോ, ചിത്രം, ഇന്സ്റ്റലേഷന്‍, പോസ്റ്റര്‍, ഗ്രാഫിറ്റി, മ്യൂസിയം എന്നിവക്ക് വെവ്വേറെ പ്രദര്‍ശനശാലകള്‍.

3. അവതരണം: പോയട്രി തിയ്യേറ്റര്‍, കവിതകളുടെ നൃത്താവിഷ്‌കാരം, പോയട്രി പെര്‍ഫോമന്‍സ് എന്നിങ്ങനെ വ്യത്യസ്ത വേദികള്‍.

4. പാരായണം, ആലാപനം: സ്വന്തം കവിതകളോ പ്രിയപ്പെട്ട കവിതകളോ ആലപിക്കാനും വായിക്കാനും ഉള്ള തുറന്ന വേദി. തത്സമയ ഓണ്‍ലൈന്‍ കവിസമ്മേളനം. ഡി വിനയചന്ദന്‍ കാവ്യോത്സവം.

5. സെമിനാര്‍: സമകാലീന പ്രവണതകളെ ആധാരമാക്കി കവിതയുടെ ഭാവിയെക്കുറിച്ചുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍, പ്രഭാഷണങ്ങള്‍. കോളേജ് വിദ്യാഭ്യാസവകുപ്പ് ധനസഹായം നല്‍കുന്നു.

6. മുഖാമുഖം: പ്രിയകവികളോടൊത്ത് സംവദിക്കാനുള്ള ചെറുസദസ്സുകള്‍

7. കാര്‍ണിവല്‍ പുസതകം: പങ്കെടുക്കുന്ന അതിഥികളെയും പരിപാടികളെയും പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളത്.

8. ഒരു സീനിയര്‍ കവിയെ ആദരിക്കുകയും അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ വിലയിരുത്തുകയും ചെയ്യുന്ന പ്രത്യേക സെഷന്‍.

9. കവിസന്ധി ഇന്‍ഡ്യയിലെ ഒരു പ്രമുഖ കവിയുടെ സര്‍ഗജീവിതം ആസ്പ്ദമാക്കി ആ കവിയുമായി നടത്തുന്ന സംവാദം കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ.

10. കുട്ടികളുടെ കാര്‍ണിവല്‍ രചനാമല്‍സരങ്ങള്‍ കാവ്യാലാപനം അവതരണം ചിത്രം വര.

2017 ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പിയില്‍ നടക്കുന്ന രണ്ടാമത് കവിതയുടെ കാര്‍ണിവലില്‍ പ്രതിനിധികളായി പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്േ്രടഷന്‍ ആരംഭിച്ചിട്ടുണ്ട്. താഴെ ചേര്‍ത്തിട്ടുള്ള ലിങ്കുകളില്‍ നിങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. കാര്‍ണിവലിലും അനുബന്ധസെമിനാറുകളിലും അവതരിപ്പിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ കവിതകള്‍, വിവര്‍ത്തനങ്ങള്‍, പഠനപ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുകയുമാവാം.

http://malayalanatu.com/poetrycarnival

Read more topics: Poetry, carnival, Pattambi, college
English summary
Poetry carnival 2017 at Pattambi college
topbanner

More News from this section

Subscribe by Email