Saturday September 22nd, 2018 - 12:55:pm
topbanner

പിണറായിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു; അനുമതി നിഷേധിക്കുന്നത് ഇത് നാലാം തവണ

Jikku Joseph
പിണറായിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു; അനുമതി നിഷേധിക്കുന്നത് ഇത് നാലാം തവണ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അനുമതി നിഷേധിച്ചു. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നാലാം തവണയും പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചത്.

സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് അനുമതി തേടിയത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ 21-ന് സമയം അനുവദിക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ കാണണമെന്നായിരുന്നു മറുപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള സര്‍വകക്ഷിയോഗ തീരുമാനപ്രകാരമാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ആവശ്യപ്പെടുന്നത്. നിര്‍ദേശിക്കുന്ന തീയതിയില്‍ കൂടിക്കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റ് തീയതി പ്രധാനമന്ത്രിയുടെ ഓഫീസിന് അറിയക്കാമായിരുന്നു. എന്നാല്‍, അനുമതി പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കുന്നത്.

 

 

English summary
narendra modi office turns down kerala CM pinarayi vijayan's fourth request for a meeting
topbanner

More News from this section

Subscribe by Email