Tuesday November 13th, 2018 - 11:00:am
topbanner

ദിലീപിനെതിരായ ഹര്‍ജി തള്ളി

Jikku Joseph
ദിലീപിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നടന്‍ ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളിയത്. തൃശ്ശൂര്‍ പീച്ചി സ്വദേശിനി മനീഷ എം. ആണ് ഹര്‍ജിക്കാരി.

ദിലീപിന് ജയിലില്‍ അമിത സൗകര്യങ്ങളും സന്ദര്‍ശകരേയും അനുവദിച്ചതില്‍ ജയില്‍ ചട്ടങ്ങള്‍ ലംഘനമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജയില്‍ വകുപ്പിന്റേയും പോലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

Read more topics: plea, dileep, denied
English summary
plea against dileep denied
topbanner

More News from this section

Subscribe by Email