Thursday June 27th, 2019 - 12:02:pm
topbanner
topbanner

നവീന ആശയങ്ങളിലൂന്നി വികസനം നടപ്പാക്കും: പി.കെ കുഞ്ഞാലിക്കുട്ടി

NewsDesk
നവീന ആശയങ്ങളിലൂന്നി വികസനം നടപ്പാക്കും: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന റോഡ്‌ഷോ ഇന്നലെ മലപ്പുറം മുനിസിപ്പാലിറ്റി, കോഡൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ തന്നാലാവും വിധം ചെയ്യുമെന്നും വോട്ടര്‍മാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം എന്നും കാത്തു സൂക്ഷിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവീന ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നാടിന്റെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട്ടൂര്‍ പുല്ലാരയില്‍ നടന്ന സമാപന സമ്മേളനം അഡ്വ.കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.ശശി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രാകശ്, അഡ്വ.ഷാഹുല്‍ ഹമീദ്, എന്‍.എ കരീം പ്രസംഗിച്ചു.
കോഡൂര്‍ പഞ്ചായത്തിലെ പെരുങ്ങോട്ടുപുലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡ്‌ഷോ ആരംഭിച്ച റോഡ്‌ഷോ പെരുവമണ്ണ, മുണ്ടക്കോട്, ഉമ്മത്തൂര്‍, ചോലക്കല്‍, ചെമ്മങ്കടവ്, വടക്കേമണ്ണ, എന്‍.കെ പടി, വരിക്കോട്, കരീപ്പറമ്പ്, മങ്കാട്ട്പുലത്തും പര്യടനം നടത്തി.

തുടര്‍ന്ന് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വലിയവരമ്പ്, വലിയങ്ങാടി, കിഴക്കേതല, എം.ബി.എച്ച് പരിസരം, മച്ചിങ്ങല്‍, കോണോംപാറ, മുട്ടിപ്പടി, വലിയാട്ടപ്പടി, ആലത്തൂര്‍ പടി, പൊടിയാട്, മേല്‍മുറി 27 എന്നിവിടങ്ങളിലും പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പിലാക്കല്‍, പൂക്കോട്ടൂര്‍, മുണ്ടിത്തൊടിക, പള്ളിമുക്ക്, മുതിരിപ്പറമ്പ്, പള്ളിപ്പടി, അറവങ്കര ന്യൂബസാര്‍, ചീനിക്കല്‍, അത്താണിക്കല്‍, വെള്ളൂര്‍, മുസിലിയാര്‍ പീടിക, വള്ളുവമ്പ്രം, ഹാഫ് വള്ളുവമ്പ്രം, പുല്ലാനൂര്‍, മൂച്ചിക്കല്‍എന്നിവിടങ്ങളില്‍ പര്യടനം നടത്തി പുല്ലാര നടന്ന സമ്മേളനത്തോടെ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എന്‍.എ ഖാദര്‍, മുജീബ് കാടേരി, വീക്ഷണം മുഹമ്മദ്, പുല്ലാനി സെയ്ദ്, വി മുസത്ഫ, സി.എച്ച് ഹസ്സന്‍ ഹാജി, എ.എം കുഞ്ഞാന്‍, ഇ. അബൂബക്കര്‍ ഹാജി, സക്കീര്‍ പുല്ലാര, ഹംസ മൊറയൂര്‍, അബൂബക്കര്‍ അരിമ്പ്ര, സി.എച്ച് ജമീല ടീച്ചര്‍, എം.കെ മുഹ്‌സിന്‍, എം. സത്യന്‍, പി.എ സലാം, ബി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, പരി ഉസ്മാന്‍ പ്രസംഗിച്ചു.

വി.മുഹമ്മദ് കുട്ടി ഹാജി, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, സി.പി ഷാജി, വി പ്രഭാകരന്‍, എം.പി മുഹമ്മദ്, കെ.എന്‍ ഷാനവാസ്, തറയില്‍ യൂസഫ്, കുഞ്ഞിമുഹമ്മദ് കുന്നത്ത്, പി.സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, പി.അബ്ബാസ്, പി.ടി റാഫി മാസ്റ്റര്‍, യു.പി ഉമ്മര്‍, എം.പി ബഷീര്‍, ടി. മുജീബ്, പി.നൗഷാദ്, പി.പി മുജീബ്, കെ.ടി റബീബ്, റാഷിദ് വി.കെ, ഉപ്പൂടന്‍ ഷൗക്കത്ത്, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, മണ്ണിശ്ശേരി മുസ്തഫ, മച്ചിങ്ങല്‍ ബഷീര്‍, പെരുമ്പള്ളി സൈയ്ത്, പി.കെ ബാവ, പി.കെ സക്കീര്‍ ഹുസൈന്‍, പി.കെ ഹകീം, അഷ്‌റഫ് പാറച്ചോടന്‍, സമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, സജീര്‍ കളപ്പാടന്‍, മുട്ടേങ്ങാട് മുഹമ്മദലി ഹാജി, വാളന്‍ സമീര്‍, ടി. കുഞ്ഞിമുഹമ്മദ് എന്ന നാണി, എം.ടി അലി, അബ്ദുറഹ്മാന്‍ കാരാട്ട്, കെ.പി ഉണ്ണീതു ഹാജി, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ടി അബ്ദു, ഉസ്മാന്‍ കൊടക്കാടന്‍, ടി.ടി നൗഷാദ്, മന്‍സൂര്‍ പള്ളിമുക്ക്, നവാഫ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Read more topics: pk kunhalikutty, mp, malappuram,
English summary
pk kunhalikutty mp malappuram election road show
topbanner

More News from this section

Subscribe by Email