Monday November 19th, 2018 - 9:53:pm
topbanner

വര്‍ഗീയതക്കെതിരെ ദേശീയ ബദല്‍ ഉയര്‍ന്നുവരും: കുഞ്ഞാലിക്കുട്ടി

NewsDesk
വര്‍ഗീയതക്കെതിരെ ദേശീയ ബദല്‍ ഉയര്‍ന്നുവരും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ താത്കാലികം മാത്രമാണെന്നും ദേശീയ തലത്തില്‍ മതേതരത്വ കക്ഷികളുടെ അനിവാര്യമായ കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും മുസ്്‌ലിംലീഗ് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സമിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് തന്നെ രാജ്യത്ത് മതേതരത്വ കക്ഷികളുടെ ഐക്യപ്പെടലിലേക്ക് ചൂണ്ടുപലകയായി തീരും. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ ബലാബലത്തിനിടയില്‍ ബി.ജെ.പിയുടെ പരീക്ഷണം പൂര്‍ണ പരാജയമായി തീരും.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് കേരളത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയ വിരുദ്ധ പൊതു ബോധത്തിന്റെ കൂടി പ്രതിഫലനമാണ്. ബി.ജെ.പിക്കെതിരെ ദേശീയതലത്തിലുള്ള ബദലിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന യാഥാര്‍ഥ്യം ഇടതു പക്ഷ കക്ഷികളും അംഗീകരിക്കലാണ് കരണീയമെന്നും അദ്ദേഹം തുടര്‍ന്നു. ചടങ്ങില്‍ ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു.

മുസ്്‌ലിംലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, ടി.പി അഷ്‌റഫലി, അഡ്വ. വി.കെ ഫൈസല്‍ ബാബു, കെ.ടി അഷ്‌റഫ്, വി.ടി സുബൈര്‍ തങ്ങള്‍, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എന്‍.കെ അഫ്‌സല്‍ റഹ്്മാന്‍, വി.കെ.എം ഷാഫി, ഗുലാം ഹസന്‍ ആലംഗീര്‍, അഡ്വ.എം.കെ.സി നൗഷാദ്, പി.ളംറത്ത്, നൗഷാദ് മണ്ണിശ്ശേരി, ടി.പി ഹാരിസ്, അഹമ്മദ് സഹീര്‍ പ്രസംഗിച്ചു.

English summary
pk kunhalikutty malappuram youth league meeting
topbanner

More News from this section

Subscribe by Email