Wednesday August 21st, 2019 - 12:08:am
topbanner
topbanner

കേരളാ കോണ്‍ഗ്രസില്‍ ഇനി കാണാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റുകള്‍; കരുക്കള്‍ നീക്കി പിജെ ജോസഫും ജോസ് കെ മാണിയും; സജി മഞ്ഞക്കടമ്പനടക്കമുള്ള യുവനേതാക്കള്‍ ജോസഫിനൊപ്പം ചുവട്‌വെക്കുമെന്ന് സൂചന

JB
കേരളാ കോണ്‍ഗ്രസില്‍ ഇനി കാണാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റുകള്‍; കരുക്കള്‍ നീക്കി പിജെ ജോസഫും ജോസ് കെ മാണിയും; സജി മഞ്ഞക്കടമ്പനടക്കമുള്ള യുവനേതാക്കള്‍ ജോസഫിനൊപ്പം ചുവട്‌വെക്കുമെന്ന് സൂചന

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരം വടംവലി നീളുന്നത് വമ്പന്‍ ട്വിസ്റ്റുകളിലേക്ക്. ജില്ലാ പ്രസിഡന്റുമാരെ മുന്‍നിര്‍ത്തി ജോസ് കെ മാണി നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ കരുക്കളാണ് പിജെ ജോസഫ് നീക്കുന്നത്.ഒടുവില്‍ ജോസഫിന്റെ ഭീഷണികള്‍ മറികടക്കാന്‍ ജോസ് കെ മാണിക്കും സംഘത്തിനും താല്‍ക്കാലികമായിട്ടെങ്കിലും ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നു.

എന്നാല്‍ ജോസഫ് ഇനി താല്‍ക്കാലിക സ്ഥാനം സ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസിനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം പി.ജെ. ജോസഫിനും ഡപ്യട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്കും എന്നനിലയിലാണ് മുതിര്‍ന്ന നേതാക്കള്‍ ഫോര്‍മുല തയാറാക്കിയത്. ചെയര്‍മാനായി ജോസ് കെ മാണിയെ നിയമിക്കണമെന്നാണ് മാണിവിഭാഗത്തിന്റെ ആവശ്യം.എന്നാല്‍ ഈ ഗ്രൂപ്പില്‍ തന്നെ പിളര്‍പ്പുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ ഇതിനെ അംഗീകരിക്കില്ല. കൂടാതെ പാലാ സീറ്റിനുവേണ്ടിയുള്ള മത്സരത്തില്‍ കിട്ടാതെ വന്നാല്‍ പലരും മറുക്കണ്ടം ചാടുമെന്ന് പേടി ജോസ് കെ മാണിക്കുണ്ട്.

അതേസമയം കഴിഞ്ഞദിവസതെ തീരുമാനങ്ങള്‍ സൂചിപ്പിക്കുന്നത് വമ്പന്‍ അടിവലികളാണ് നടക്കാന്‍ പോകുന്നത് എന്നുള്ളതാണ്. മാണി ഗ്രൂപ്പില്‍ ജോസഫ് നടത്തിയ അടിയൊഴുക്കുകള്‍ വ്യക്തമാവുകയാണ് ചെയ്തത്. 10 ജില്ലാ പ്രസിഡന്റ്മാര്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഎഫ് തോമസ് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് ജോയ് അബ്രാഹം ജോസഫിനെ പാര്‍ട്ടിയുടെ തലപ്പത്ത് എത്തിക്കുകയായിരുന്നു. മുന്‍പ് മോന്‍സിന്റെ മാത്രം പിന്തുണയില്‍ ലോക്‌സഭാ സീറ്റിനായി കഠിന പ്രയത്‌നം നടത്തിയെങ്കിലും പിന്തുണക്കാന്‍ മറ്റു നേതാക്കള്‍ ഇല്ലാഞ്ഞത് ജോസഫിന് തിരിച്ചടി ആയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെക്കുള്ള മത്സരം വരുമ്പോള്‍ ഇത് ഒഴിവാക്കാനാവും താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനത്തിരുന്നു ജോസഫ് പ്രായത്‌നിക്കുക.

പാലായില്‍ നിഷാ ജോ്‌സ് കെ മാണി വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇതിനെ എതിര്‍ക്കുന്നമാണി ഗ്രൂപ്പുകാരുമുണ്ട്. ഈ വിഷയത്തില്‍ ജോസഫ് ഗ്രൂപ്പ് ഇടപ്പെടുന്നില്ല. അതു ജോസ് കെമാണി തീരുമാനിക്കട്ടെ എന്ന അഭിപ്രായമാണ് ജോസഫ് ഗ്രൂപ്പുള്ളത്.പാര്‍ട്ടിയില്‍ പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനം വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്നുവെന്ന ആരോപണം മാണി വിഭാഗവും ഉയര്‍ത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നു. സി എഫ് തോമസിനെ കണ്ട ശേഷം നേതാക്കള്‍ മുന്‍ എംപി ജോയി എബ്രാഹാമിനെയും കണ്ടിരുന്നു. ഇപ്പോഴത്തെ നീക്കം പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞു.പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകണമെന്ന നിര്‍ദ്ദേശമാണ് ഈ നേതാക്കള്‍ നല്‍കുന്നത്. അനവസരത്തിലുള്ള നീക്കമാണെന്ന് മാണി വിഭാഗത്തിലെ മറ്റൊരു മുതിര്‍ന്ന നേതാവ് വിമര്‍ശിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ല അതിനാലാണ് സംസ്ഥാനകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ മാണി വിഭാഗം നീക്കം നടത്തുന്നത്.

എന്നാല്‍ പാര്‍ട്ടിയിലെ ചില യുവനേതാക്കളെ തന്റെ വരുതിയിലാക്കാനുള്ള ശ്രമം ജോസഫ് തുടങ്ങിയിട്ടുണ്ട്. ജോസ് കെ മാണിയെ ചെയര്‍മാനാക്കുന്ന സാഹചര്യം ഉണ്ടായാല്‍ യുവ നേതാക്കളെ കൂട്ടി പാര്‍ട്ടി വെട്ടിപ്പിടിക്കാം എന്നാണ് ജോസഫ് കരുതുന്നത് എന്നു വ്യക്തം. ഇതിനായി പാലാ സീറ്റ് കാണിച്ച് യുവനേതാക്കളെ ജോസഫ് തന്റെ പക്ഷത്തേക്ക് ചേര്‍ക്കുന്നു എന്നാണ് വിവരം. ഇടുക്കി സീറ്റില്‍ ജോസഫിനുള്ള സ്വാധീനം ഭയന്ന് റോഷി അഗസ്റ്റിനും ജോസ് കെ മാണിയുടെ പക്ഷത്ത് നിന്നും ചാടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനം ചെയ്ത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെയും ജോസഫ് വലിക്കാനുള്ള സാധ്യത സിഎഫ് തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭയപ്പെടുന്നുണ്ട്.

സംസ്ഥാനസമിതി വിളിച്ചു ചേര്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള വടംവലി കേരള കോണ്‍ഗ്രസിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖമാസികയായ പ്രതിധ്വനിയില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനെതിരെ പ്രത്യക്ഷപ്പെട്ട ലേഖനം ഭിന്നിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.അതേസമയം ജോസ് കെ മാണി ഇടത് പാളയത്തേക്ക് പോകാനുള്ള സാധ്യതയും തള്ളികളയുന്നില്ല.അങ്ങനെയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയോടെ ജോസഫ് പാര്‍ട്ടി പിടിച്ചടക്കുമെന്നാണ് സൂചന

Read more topics: pj joseph, jose k mani, fight
English summary
pj joseph jose k mani fight
topbanner

More News from this section

Subscribe by Email