Sunday August 25th, 2019 - 2:44:pm
topbanner
topbanner

എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുത്; കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ താക്കീതുമായി പിണറായി വിജന്‍

JB
എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുത്; കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ താക്കീതുമായി പിണറായി വിജന്‍

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയും മന്ത്രി ജി സുധാകരനും നേരെ പ്രതിഷേധ ശരണം വിളികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൊന്നാട അണിയിച്ചപ്പോഴാണ് ആദ്യം സദസ്സില്‍ നിന്ന് ബഹളമുയര്‍ന്നത്. ജയ് വിളികളോടെ പ്രധാനമന്ത്രിയെ വരവേറ്റ സദസ്സ് സ്വാഗത പ്രസംഗത്തിന് മന്ത്രി ജി സുധാകരന്‍ ആരംഭിച്ചപ്പോഴും ശബ്ദ്മുണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തിയപ്പോഴും സദസ്സില്‍ നിന്ന് ബഹളമുയര്‍ന്നു.

ഇതോടെ താക്കീതുമായി മുഖ്യമന്ത്രി രംഗത്തെത്തി. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 'വെറുതേ ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇരിക്കുകയാണല്ലേ, ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്തും കാണിക്കാനുള്ള ഒരു വേദിയാണ് ഒരു യോഗം എന്ന് കരുതരുത്'-അദ്ദേഹം പറഞ്ഞു.

 

English summary
pinarayi vijayan warning to the audience
topbanner

More News from this section

Subscribe by Email