Sunday November 18th, 2018 - 6:16:pm
topbanner

പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

NewsDesk
പ്രളയബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം: പ്രളയ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ നടത്തുന്ന സന്ദര്‍ശനം തുടങ്ങി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്.

മൂന്നിടത്ത് സംഘം ഇറങ്ങും. തുടക്കത്തില്‍ ആറ് സ്ഥലങ്ങളില്‍ ഇറങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഇത് മൂന്നാക്കുകയായിരുന്നു.

മലപ്പുറം, വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. 8.45 ഓടു കൂടി മുഖ്യമന്ത്രി ഇടുക്കിയില്‍ എത്തും. കട്ടപ്പനയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പിന്നീട് വയനാട്ടിലേക്ക് തിരിക്കുന്ന സംഘം സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

പിന്നീട് കോഴിക്കോട്ടെത്തി ഹെലികോപ്റ്ററില്‍ ഇന്ധനം നിറച്ച ശേഷം എറണാകുളത്തേക്ക് തിരിക്കും. അവിടുത്തെ പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരുമുണ്ട്.

Read more topics: CM, Pinarayi Vijayan, flood, kerala
English summary
CM Pinarayi Vijayan visiting flood-affected areas in kerala
topbanner

More News from this section

Subscribe by Email