കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്ക്ക് സിപിഎം പിബി അംഗം പിണറായി വിജയന്റെ അനുകൂല മറുപടി.
അക്രമം അവസാനിപ്പിക്കാനും, തെറ്റുകള്‍ തിരുത്തുവാനും ആര്‍എസ്എസ് തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പിണറായി പറഞ്ഞു. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ എപ്പോഴും തയ്യാറാണ്. ഇപ്പോള്‍ അവര്‍ ഇങ്ങനെ പറയാന്‍ കാരണം തങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന അവര്‍ തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും കണ്ണൂരില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ ഭഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സംവരണമടക്കമുള്ള വിഷയങ്ങളില്‍ ആര്.എസ്.എസിന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടോ. ഭഗവതുമായി കൂടികാഴ്ച നടത്തിയ ചിലരോട് സംവരണത്തെ എതിര്‍ക്കില്ലെന്ന് പറഞ്ഞുവെന്ന് പറയുന്നു. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.