Tuesday March 19th, 2019 - 3:37:pm
topbanner
topbanner

അക്രമികളെ കേരളത്തില്‍ വെച്ചു പൊറുപ്പിക്കില്ല; പ്രിയനന്ദന് എതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

JB
അക്രമികളെ കേരളത്തില്‍ വെച്ചു പൊറുപ്പിക്കില്ല; പ്രിയനന്ദന് എതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംവിധയകാന്‍ പ്രിയനന്ദനന് എതിരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. അക്രമികളെ കേരളത്തില്‍ വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതിനിടെ, ആര്‍എസ്എസുകാരാണ് പ്രിയാനന്ദനനെ ആക്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രിയനന്ദനനെ സ്വദേശമായ വല്ലച്ചിറയില്‍ വെച്ച് ആക്രമിച്ചത്.അക്രമിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ സ്വതന്ത്ര നിലപാട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി നേരിട്ടിരുന്നുവെന്ന് പ്രിയനന്ദനന്‍ പറഞ്ഞിരുന്നു. ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രിയാനന്ദനന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും സര്‍ക്കാര്‍ ഇത് ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Viral News

English summary
pinarayi vijayan suppourt priyanandan
topbanner

More News from this section

Subscribe by Email